balu 10 ബാലുശ്ശേരി സി.പി.എം ഒാഫിസിനടുത്ത് കാവൽ നിൽക്കുന്ന പൊലീസുകാർ ബാലുശ്ശേരി: ബാലുശ്ശേരിയിലെ രാഷ്ട്രീയ സംഘർഷം പൊലീസിന് നരകയാതനയാകുന്നു. കഴിഞ്ഞ ഒമ്പതിന് ഹർത്താലിേനാടനുബന്ധിച്ച് ബി.ജെ.പി-സി.പി.എം സംഘർഷമുണ്ടായ ബാലുശ്ശേരിയിലെ ഇരു പാർട്ടികളുടെയും ഒാഫിസിന് കാവൽ നിൽക്കുന്ന പൊലീസുകാർക്കാണ് ദുരിതജീവിതം. രണ്ടാഴ്ചയായി സി.പി.എം-ബി.ജെ.പി ഒാഫിസുകൾക്ക് സമീപത്തെ കടവരാന്തയിൽ കാവൽ നിൽക്കുന്ന പൊലീസുകാർക്ക് മഴയും തണുപ്പും കൂടുതൽ ദുരിതമാകുകയാണ്. ഇതിനിടെ, കഴിഞ്ഞ 16ന് വേട്ടാളി ബസാറിലെ സി.പി.എം ഒാഫിസിനു നേരെയും കോക്കല്ലൂരിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കു നേരെയും അക്രമമുണ്ടായിരുന്നു. ഹർത്താലിനോടനുബന്ധിച്ച സംഘർഷത്തിൽ ബി.ജെ.പി ഒാഫിസിനു നേരെ നടന്ന കല്ലേറിൽ ഒാഫിസ് തകർന്നിരുന്നു. സംഘർഷത്തെ തുടർന്ന് താമരശ്ശേരി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സമാധാന സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമാധാന ദൗത്യം കാറ്റിൽ പറത്തിയായിരുന്നു വീണ്ടും അക്രമമുണ്ടായത്. ടൗണിലെ ഇരു പാർട്ടി ഒാഫിസുകൾക്ക് സമീപവും രാവിലെ മുതൽ മുഴുസമയവും അഞ്ച് പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. കനത്ത മഴയിലും പൊലീസുകാർ പീടികത്തിണ്ണയിൽ കഴിഞ്ഞുകൂടുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.