ബേപ്പൂർ: ബേപ്പൂരിൽനിന്ന് പുറപ്പെട്ട രണ്ടു മത്സ്യബന്ധന ബോട്ടുകൾ കടത്തിക്കൊണ്ടുപോയി. ബേപ്പൂർ സ്വദേശികളായ ചേക്കിൻറകത്ത് മുജീബിെൻറ ഉടമസ്ഥതയിലുള്ള ‘സിനാൻ’ എന്ന ബോട്ടും ചേക്കിൻറകത്ത് നജീബിെൻറ ഉടമസ്ഥതയിലുള്ള ‘സ്റ്റാർ ഫിഷ്’ എന്ന ബോട്ടുമാണ് കടത്തിക്കൊണ്ടുപോയത്. കോസ്റ്റൽ പൊലീസിെൻറ അന്വേഷണത്തിൽ കാണാതായ ബോട്ടുകൾ കന്യാകുമാരിയിലെ മാർത്താണ്ഡത്തിനടുത്ത് തേങ്കാപട്ടണം ഫിഷിങ് ഹാർബറിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കന്യാകുമാരി സ്വദേശികളായ 24 മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടുകളിലുണ്ടായിരുന്നത്. കഴിഞ്ഞ 25ന് രാത്രി 10 മണിയോടുകൂടിയാണ് ഈ രണ്ട് ബോട്ടുകളും പുറപ്പെട്ടത്. മത്സ്യബന്ധനത്തിനായി ബോട്ടുകളിലുണ്ടായിരുന്ന സ്രാങ്ക് തമിഴ്നാട് കൊടിമുനെൽ സ്വദേശി അംബികം തോമസിെൻറ മകൻ മൈക്കിൾ ജഗൻ, സ്രാങ്ക് കന്യാകുമാരി കുളച്ചൽ സ്വദേശി കുമാർ എന്നയാളും ചേർന്നാണ് ബോട്ടുകൾ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധി കഴിഞ്ഞും ബോട്ടുകൾ തിരിച്ചെത്താത്തതിനെ തുടർന്ന് ഉടമകൾ ഹാർബർ വികസനസമിതിയിലും കോസ്റ്റൽ പൊലീസിലും പരാതി നൽകുകയായിരുന്നു. കോസ്റ്റൽ പൊലീസിെൻറയും മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറയും തുടരന്വേഷണത്തിലാണ് ബോട്ടുകൾ കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചത്. മധ്യസ്ഥതയിലൂടെ ബോട്ടുകൾ തിരിച്ചെത്തിക്കാൻ ബേപ്പൂർ ഹാർബർ വികസനസമിതി പ്രസിഡൻറ് കരിച്ചാലി പ്രേമെൻറ നേതൃത്വത്തിലും ശ്രമം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.