അഴിയൂർ: ഹർത്താൽ വടകരയിൽ പൂർണമായിരുന്നു. ദൂരസ്ഥലത്തുനിന്നും മറ്റും വടകര റെയിൽവേ സ്റ്റേഷനിലെത്തിയവർ വാഹനം കിട്ടാതെ ആശങ്കയിലായി. വിവിധ ആശുപത്രികളിലും മറ്റും കഴിയുന്നവരും ദുരിതത്തിലായി. എന്നാൽ, ഗവ. ജില്ല ആശുപത്രിക്കടുത്ത് ചില കടകളും മെഡിക്കൽ ഷോപ്പും തുറന്നത് ആശ്വാസമായി. ദേശീയപാതയിലെ അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപത്തുവെച്ച് ഹർത്താലനുകൂലികൾ ലോറിക്ക് നേരെ കല്ലെറിഞ്ഞു. ലോറിയുടെ ഗ്ലാസ് തകർന്നു. െഡ്രെവർ ഇരിട്ടി സ്വദേശി ഇരിണാവ് കാളിയൻ വളപ്പിൽ ഷമീറിന് പരിക്കേറ്റു. ഇയാൾ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചെവിയുടെ ഭാഗത്താണ് പരിക്ക്. അഴിയൂർ എരിക്കിൻചാൽ ഭാഗത്ത് വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ബി.ജെ.പി --എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലും വാക്കേറ്റവും സംഘർഷവുമുണ്ടായി. മർദനമേറ്റ ബി.ജെ.പി പ്രവർത്തകൻ പരവെൻറ് വളപ്പിൽ ജിതേഷിനെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽനിന്ന് വടകരയിലേക്ക് മത്സ്യം കയറ്റി വരുകയായിരുന്ന ലോറിക്കു നേരെയായിരുന്നു ആക്രമണം നടന്നത്. വൈകീട്ട് ടൗണിൽ വൻ പൊലീസ് സന്നാഹത്തോടെ ബി.ജെ.പി പ്രവർത്തകരുടെ പ്രകടനം നടന്നു. ഹർത്താൽ ദിനത്തിൽ ശുചീകരണം നടത്തി വടകര: ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി ചോളംവയൽ വസന്തം െറസിഡൻറ്സ് അസോസിയേഷൻ അംഗങ്ങൾ ഹർത്താൽ ദിനം പ്രയോജനപ്പെടുത്തി. കോൺവെൻറ് റോഡ് മുതൽ ജെ.ടി റോഡ് വരെയുള്ള ചോളംവയൽ ഫുട്പാത്ത് റോഡ് ശുചീകരിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ. എം.പി. അശോക് കുമാർ, ഡി.പി. അനിൽകുമാർ, എൻ. രാഘൂട്ടി, പി.ടി.കെ. വിനയൻ, ഇ. രമ, രാജീവൻ, കെ. ദിനേശൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.