പൊള്ളലേറ്റവർക്കായി മെഡിക്കൽ ക്യാമ്പ് തുടങ്ങി

കോഴിക്കോട്: പൊള്ളലിനെ അതിജീവിച്ചവരെ പ്ലാസ്റ്റിക് സർജറിയിലൂടെ സമൂഹത്തി​െൻറ മുഖ്യധാരയിലെത്തിക്കുന്നതിനായി മെഡിക്കൽ ക്യാമ്പ് തുടങ്ങി. ഐ.എം.എ, ബേൺസ് സർവൈവേഴ്സ് മിഷൻ സേവ്യർ (ബി.എസ്.എം.എസ്), കേരള പ്ലാസ്റ്റിക് സർജറി, എന്നിവരുടെ കീഴിൽ പൊള്ളലിൽനിന്ന് അതിജീവിച്ച നീഹാരി മണ്ഡലിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. ആദ്യദിനം സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 20 പേർക്ക് ക്യാമ്പിൽ പരിശോധന നടത്തി. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന 30 പേർക്ക് മെഡിക്കൽ കോളജ്, കോഴിക്കോട് സഹകരണ ആശുപത്രി, ബി.എം.എച്ച് ആശുപത്രി എന്നിവിടങ്ങളുമായി സഹകരിച്ച് സെപ്റ്റംബറിൽ പ്ലാസ്റ്റിക് സർജറി നടത്തുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. ഐ.എം.എ പ്രസിഡൻറ് ഡോ. പി.എൻ. അജിത, സെക്രട്ടറി ഡോ. എസ്.വി. രാകേഷ്, കെ.പി.എസ്.എ സംസ്ഥാന സെക്രട്ടറി ഡോ. ടി.എം. ഷീജ രാജൻ, ഡോ. ഹാഫിസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പി​െൻറ ഭാഗമായി ശനിയാഴ്ച രാവിലെ ബീച്ച് പരിസരത്ത് ബോധവത്കരണ റാലി സംഘടിപ്പിച്ചു. ക്യാമ്പ് ഞായറാഴ്ചയും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.