കോഴിക്കോട്: നാഷനൽ ബയോഗ്യാസ് മാനുവൽ മാനേജ്മെൻറ് പദ്ധതിയുടെ ഭാഗമായി അനെർട്ട് 1100 ഗാർഹിക ബയോഗ്യാസ് പ്ലാൻറുകൾ ജനറൽ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾക്കും 50 ബയോഗ്യാസ് പ്ലാൻറുകൾ പട്ടികജാതിവിഭാഗത്തിലുള്ള ഗുണഭോക്താക്കൾക്കും സബ്സിഡിയോടെ സ്ഥാപിച്ചു നൽകും. ഒരു ക്യുബിക് മീറ്റർ മുതൽ ആറ് ക്യുബിക് മീറ്റർ വരെ ശേഷിയുള്ള ദീനബന്ധു, കെ.വി.ഐ.സി മാതൃകകളിലുള്ള പ്ലാൻറുകളാണ് സ്ഥാപിക്കുക. പ്രതിദിനം 10 കിലോഗ്രാമും അതിൽ അധികവും ജൈവമാലിന്യം ലഭ്യമാകുന്ന വീടുകളിലും സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കാം. കേന്ദ്രം സബ്സിഡി നൽകും. ഒരു ക്യുബിക് മീറ്റർ പ്ലാൻറിന് ജനറൽ വിഭാഗത്തിൽ 5500 രൂപയും പട്ടികജാതിവിഭാഗത്തിൽ 7000 രൂപയും സബ്സിഡി ലഭിക്കും. രണ്ട് മുതൽ ആറ് വരെ ക്യുബിക് മീറ്റർ പ്ലാൻറിന് ജനറൽ വിഭാഗത്തിൽ 9000 രൂപയും പട്ടികജാതി വിഭാഗത്തിൽ 11,000 രൂപയുമാണ് സബ്സിഡി. കക്കൂസുമായി ബന്ധിപ്പിക്കുന്ന പ്ലാൻറുകൾക്ക് 1200 രൂപ അധിക സബ്സിഡി ലഭിക്കും. വിശദാംശങ്ങളും അപേക്ഷാഫോറവും www.anert.gov.in എന്ന വെബ്സൈറ്റിലും അനെർട്ട്, ജില്ല ഓഫിസ്, സിവിൽ സ്റ്റേഷൻ എതിർവശം, കെ.എം.ഒ കെട്ടിടം രണ്ടാംനില, കോഴിക്കോട് എന്ന വിലാസത്തിലും ലഭിക്കും. ഫോൺ: 04952373764.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.