പുതിയപാലം ഉടൻ ​ഗതാഗതയോഗ്യമാക്കണം

കോഴിക്കോട്: അപകടാവസ്ഥയിലായ പുതിയപാലം പ്രദേശത്തെ പഴയപാലം ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് പുതിയപാലം െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാങ്കാവ്, ഗോവിന്ദപുരം, കൊമ്മേരി പ്രദേശങ്ങളെ ടൗണുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ദിനേന വിദ്യാർഥികളടക്കം ആയിരക്കണക്കിന് യാത്രക്കാർ ടൗണിലേക്ക് പോകാൻ ആശ്രയിക്കുന്ന പലം കഴിഞ്ഞദിവസം കോൺക്രീറ്റ് അടർന്നുവീഴുകയും പാലത്തിന് നടുവിൽ കുഴി രൂപാന്തരപ്പെടുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ ജലസേചന വകുപ്പ് പാലത്തിലൂടെയുള്ള ടൂവീലർ യാത്ര നിർത്തിവെപ്പിച്ചു. നിലവിൽ പുതിയപാലത്തിന് ഒരു വലിയപാലം നിർമിക്കാനുള്ള ഫണ്ട് നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളും സ്കൂളുകളിലും കോളജുകളിലും പോകുന്ന ആയിരക്കണക്കിന് വിദ്യാർഥികളും ഇപ്പോഴും അപകടാവസ്ഥയിലായ പാലത്തിലൂടെയാണ് പോകുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പുതിയപാലം നിർമിക്കുകയും വലിയ പാലത്തി​െൻറ പണി ഉടൻ തുടങ്ങണമെന്നും പുതിയപാലം നോർത്ത് െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വി.കെ. ശിവാനന്ദൻ (പ്രസി) അധ്യക്ഷത വഹിച്ചു. വിജയൻ വി. (സെക്ര), വേണുഗോപാൽ (ട്രഷ) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.