തിരുവമ്പാടി - ആനക്കാംപൊയിൽ - മറിപ്പുഴ റോഡ് നവീകരണം സർവേ തുടങ്ങി

തിരുവമ്പാടി ആനക്കാം പൊയിൽ-മറിപ്പുഴ റോഡ്: സർവേ തുടങ്ങി തിരുവമ്പാടി: നവീകരണ പദ്ധതിയുടെ മുന്നോടിയായി തിരുവമ്പാടി- ആനക്കാംപൊയിൽ മറിപ്പുഴ റോഡ് സർവേ തുടങ്ങി. റോഡി​െൻറ നവീകരണം ആരംഭിക്കുന്ന തിരുവമ്പാടി കറ്റ്യാട് ജങ്ഷനിൽനിന്നാണ് സർവേ തുടങ്ങിയത്. റോഡ് സർവേ നടപടികൾക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, വൈസ് പ്രസിഡൻറ് ഗീത വിനോദ്, ജോളി ജോസഫ്, കെ.ഡി. ആൻറണി, ബോസ് ജേക്കബ്, കരിമ്പിൽ രാമചന്ദ്രൻ, കെ.ആർ. ഗോപാലൻ എന്നിവർ നേതൃത്വം നൽകി. റോഡ് നവീകരണ പ്രവൃത്തിക്ക് ബജറ്റിൽ അനുവദിച്ച തുകക്ക് പുറമേ കിഫ്ബിയിൽനിന്ന് 125 കോടി രൂപ ലഭ്യമാക്കുമെന്ന് ജോർജ് എം. തോമസ് എം.എൽ.എ അറിയിച്ചു. റോഡ് വികസനത്തിന് സ്ഥലം വിട്ടനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു. ആർ.എസ്.എസ് ഭീകരതക്കെതിര സി.പി.എം ജനകീയ കൂട്ടായ്മ തിരുവമ്പാടി: ആർ.എസ്.എസ് ഭീകരതക്കെതിരെ സി.പി.എം തിരുവമ്പാടിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. വി.കെ. പീതാംബരൻ. സി.എൻ. പുരുഷോത്തമൻ, ജോളി ജോസഫ്, കെ.എം. മുഹമ്മദലി ഗണേശ് ബാബു, ജനാർദനൻ എന്നിവർ സംസാരിച്ചു. തിരുവമ്പാടി: ദലിത് മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ കൂടരഞ്ഞിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം സജിൽ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ജലീൽ കൂടരഞ്ഞി അധ്യക്ഷത വഹിച്ചു. പി.എൻ. തങ്കപ്പൻ മാസ്റ്റർ, ജിജി കട്ടക്കയം, കെ.എസ്. അരുൺകുമാർ, ഒ.എസ്. ബാലൻ, ലിേൻറാ ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.