ജലേസ്രാതസ്സുകളിൽ മാലിന്യം നിക്ഷേപിച്ച ഹോട്ടൽ അടപ്പിച്ചു അടിവാരം: ചുരത്തിലെ ജലേസ്രാതസ്സുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഹോട്ടൽ മാലിന്യങ്ങൾ തള്ളിയ ഹോട്ടലും തട്ടുകടയും ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. ചുരം നാലാംവളവിലെ മൗണ്ടൻ വ്യൂ ഹോട്ടൽ, തൊട്ടടുത്തുള്ള തട്ടുകട എന്നിവയാണ് അടപ്പിച്ചത്. അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചശേഷം ആരോഗ്യ വകുപ്പിെൻറ അനുമതിയോടുകൂടിയേ തുറന്നുപ്രവർത്തിക്കാവൂവെന്ന് കർശന നിർദേശം നൽകി. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഗഫൂർ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ഐബി റെജി എന്നിവർ നേതൃത്വം നൽകി. സത്യഗ്രഹപ്പന്തൽ എം.എൽ.എ സന്ദർശിച്ചു ഈങ്ങാപ്പുഴ: പുതുപ്പാടി വില്ലേജ് റീസർവേ 100/1 ലെയും 1/1ലെയും ഭൂമി ക്രയവിക്രയങ്ങൾ തടഞ്ഞ നടപടി അവസാനിപ്പിക്കുക, ലാൻഡ് ബോർഡിലെ കേസ് അടിയന്തരമായി തീർപ്പാക്കുക, പട്ടയത്തിന് എൻ.ഒ.സി നൽകുന്ന നടപടി പുനഃസ്ഥാപിക്കുക, പുതുപ്പാടി വില്ലേജിൽ ഭൂമിക്ക് രേഖയില്ലാത്ത മുഴുവൻ പേർക്കും പട്ടയം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭൂസംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ പുതുപ്പാടി വില്ലേജിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയുമായി െചാവ്വാഴ്ച സമരപ്പന്തലിൽ ജോർജ് എം. തോമസ് എം.എൽ.എ എത്തി. അർഹതപ്പെട്ടവർക്ക് പട്ടയം നൽകുകയെന്നത് സർക്കാറിെൻറ പ്രഖ്യാപിത നയമാണെന്നും പുതുപ്പാടിയിലെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എം.എൽ.എ പറഞ്ഞു. രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.സി. വേലായുധൻ, ഗിരീഷ് ജോൺ, ടി.എം. പൗലോസ്, കെ.ഇ. വർഗീസ്, ഒതയോത്ത് അഷ്റഫ്, ബിജു താന്നിക്കാക്കുഴി, എം.ഇ. ജലീൽ, പി.കെ. ഷൈജൽ, കെ.പി. സുനീർ, ഉസ്മാൻ ചാത്തൻചിറ എന്നിവർ സംസാരിച്ചു. സ്ത്രീകളടക്കം 50 പേർ വീതമാണ് ഇവിടെ സത്യഗ്രഹമിരിക്കുന്നത്. കലാസാഹിത്യ വേദി ഉദ്ഘാടനം കോടഞ്ചേരി: സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് ക്ലബുകളുടെയും ഉദ്ഘാടനം നാടകകൃത്തും സംവിധായകനുമായ സുധൻ നന്മണ്ട നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള പുരസ്കാരങ്ങളും കാഷ് അവാർഡും മറ്റു സ്കോളർഷിപ് നേടിയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോബി എലന്തൂർ അധ്യക്ഷത വഹിച്ചു. ഫാ. രാജേഷ് മാത്യു കുറ്റിക്കാട്ട്, വാർഡ് മെംബർ ജസി പിണക്കാട്ട്, പ്രധാനാധ്യാപിക ലൈസമ്മ ആൻറണി, ഷിബു പുതിയേടത്ത്, വിജോയി തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.