ഡോക്​ടേഴ്​സ്​ ദിനത്തിൽ ​െഎ.എം.എയുടെ ആദരം

ഡോക്ടേഴ്സ് ദിനത്തിൽ െഎ.എം.എയുടെ ആദരം കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. നഗരത്തിലെ 'ബെസ്റ്റ് ഡോക്ടർ' മാരായി തെരഞ്ഞെടുത്ത ടി.പി. ജോസഫ്, വി.കെ. ചെല്ലമ്മ, ടി.പി.രാജഗോപാൽ എന്നിവർക്ക് മുഖ്യാതിഥി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ അവാർഡ് നൽകി. പാവപ്പെട്ട കാൻസർ രോഗിക്കുള്ള ഏറാം പള്ളി കാരായ് വിജയറാം സ്മാരക എൻഡോവ്മ​െൻറ്, മെഡിക്കൽ കോളജ് സ്ത്രീരോഗവിഭാഗത്തിൽ മികച്ച പി.ജി. വിദ്യാർഥിക്കുള്ള ഡോ.കെ.എം. ലക്ഷ്മിയമ്മ മെമ്മോറിയൽ സ്വർണമെഡൽ എന്നിവ െഎ.എം.എ പ്രസിഡൻറ് ഡോ. പി.എൻ. അജിത നൽകി. ഡോ. ആർ. ജയഭാരതിക്കാണ് സ്വർണമെഡൽ. ഡോ. എസ്. ശശിധരൻ, ഡോ. പി.പി. വേണുഗോപാൽ, ഡോ.സി.എം. അബൂബക്കർ, ഡോ.സുരേഷ് ബാബു, ഡോ. ജമീൽ, ഡോ.പി.എം. രാജു എന്നിവർ സംസാരിച്ചു. ഡോ.കെ.വി. രാജു സ്വാഗതവും ഡോ.എസ്.വി. രാഗേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.