must...ബഷീർ അവാർഡ്​ മഹാരാജാസ്​ കോളജ്​ മാഗസിന്​

കോഴിക്കോട്: മികച്ച കോളജ് മാസികക്കുള്ള 22ാമത് ബഷീർ അവാർഡിന്, എറണാകുളം മഹാരാജാസ് കോളജ് മാഗസിൻ -കുളിര്ന്ന് തണ്ടേ മേലേരിയ്ണ്ടാ- അർഹമായി. വൈക്കം മുഹമ്മദ് ബഷീറി​െൻറ സ്മരണക്കായി കോഴിക്കോെട്ട ബാങ്ക്മെൻസ് ക്ലബ് ഏർപ്പെടുത്തിയതാണ് അവാർഡ്. ഇൗ മാഗസി​െൻറ എഡിറ്റർ അശ്വിൻ പി. ദിനേശ് ആണ് മികച്ച എഡിറ്റർ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാഗസിൻ 'തുടൽ' (എഡിറ്റർ: ശ്രേയ മറിയം സലീം) രണ്ടാംസ്ഥാനവും കോഴിക്കോട് ഫാറൂഖ് കോളജ് മാഗസിൻ 'നോ പസറാൻ' (എഡിറ്റർ: മുഹമ്മദ് കെൻസ്), തിരൂർ മലയാളം സർവകലാശാല മാഗസിൻ 'ചീങ്കണ്ണികളെ പിടിക്കാൻ എന്നു പറഞ്ഞാണ് അവർ തടാകത്തിലെ വെള്ളം വറ്റിക്കാൻ തുടങ്ങിയത്' (എഡിറ്റർ: എം.എം. സഞ്ജൂബ്) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 5000 രൂപ, 4000 രൂപ, 3000 രൂപ എന്നിങ്ങനെ കാഷ് അവാർഡും ബഹുമതിപത്രവുമാണ് സമ്മാനം. ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് മാഗസിൻ 'പറങ്ങാമ്പഴം' (എഡിറ്റർ: ടി.എസ്. നന്ദു), മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജ് മാഗസിൻ 'ൻറുപ്പാപ്പാക്കൊരു തൂമ്പണ്ടാർന്നു' (എഡിറ്റർ: വി.ടി. നയന), തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മാഗസിൻ 'അസർമുല്ലയും ഞൊട്ടങ്ങയും പൂമ്പാറ്റയും പൂത്താങ്കീരിയും ഹാജർ പറയുന്നു' (എഡിറ്റർ: ഷമീം താണിവളപ്പിൽ) എന്നിവ പ്രത്യേക പരാമർശത്തിന് അർഹമായി. 2017 ജൂലൈ നാലിന് കോഴിക്കോട് ടൗൺഹാളിൽ ബഷീർ അനുസ്മരണ വേദിയിൽ എഴുത്തുകാരൻ വി.ആർ. സുധീഷ് അവാർഡുകൾ സമ്മാനിക്കും. മാധ്യമപ്രവർത്തകൻ ഡോ. െഎ.വി. ബാബു, സാംസ്കാരിക പ്രവർത്തകൻ കെ.ബി. രാജാനന്ദ്, ബാങ്ക്മെൻസ് ക്ലബ് പ്രസിഡൻറ് കെ.ജെ. തോമസ് എന്നിവരാണ് മാഗസിനുകൾ വിലയിരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.