കെ.എസ്​.ആർ.ടി.സി താമരശ്ശേരി ഡിപ്പോയിൽനിന്ന് നൂറു ടിക്കറ്റ് റോളുകൾ കൂടി കണ്ടെടുത്തു

താമരശ്ശേരി: കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കൂടുതൽ ടിക്കറ്റ് റോളുകൾ കണ്ടെടുത്തു.ഡിപ്പോയുടെ പിറകുവശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അമ്പത് ടിക്കറ്റ് റോളുകളും കണ്ടക്ടർമാരുടെ വിശ്രമമുറിയിൽനിന്ന് അമ്പത് ടിക്കറ്റ് റോളുകളുമാണ് ശനിയാഴ്ച കെ.എസ്.ആർ.ടി.സി സ്ക്വാഡ് ഇൻസ്െപക്ടർമാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് നടത്തിയ തിരച്ചിലിൽ 160 പുതിയ റോളുകളും 200 പകുതി ഉപയോഗിച്ച റോളുകളും കണ്ടെത്തിയിരുന്നു. ഇരുട്ടുപരന്നതിനെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിച്ചതോടെയാണ് നൂറു ടിക്കറ്റ് റോളുകൾകൂടി കിട്ടിയത്. അതേസമയം കാഷ് കൗണ്ടറിൽ ചാക്കിൽകെട്ടിവെച്ച നിലയിൽ മുന്നൂറ് ടിക്കറ്റ് റോളുകളുമുണ്ടായിരുന്നു. ടിക്കറ്റ് റോളുകൾ പെട്ടിയിലാണ് സൂക്ഷിക്കേണ്ടത്. വെള്ളിയാഴ്ച സ്ക്വാഡ് പരിശോധന കഴിഞ്ഞ് പോയ സമയം പരിസരത്തുനിന്ന് പെറുക്കി ചാക്കിൽ ശേഖരിച്ചതാണെന്ന് കരുതുന്നു. 2016 ഫെബ്രുവരിയിൽ സമാനസംഭവം താമരശ്ശേരി ഡിപ്പോയിൽ ഉണ്ടായിട്ടുണ്ട്. 116 ടിക്കറ്റ് റോളുകൾ അന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ കെ.എസ്.ആർ.ടി.സിയുടെ രണ്ട് അംഗീകൃത യൂണിയനുകളിൽപെട്ടവരായതിനാൽ ഇരുസംഘടനകളും ചേർന്ന് സംഭവം ഒതുക്കിത്തീർക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി മാനേജ്മ​െൻറി​െൻറ നിർദേശപ്രകാരം ടിക്കറ്റ് റോളുകളുടെ സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്. താമരശ്ശേരി ഡിപ്പോയിൽ ഇത്തരത്തിൽ കീഴ് വഴക്കമില്ലേത്ര. ജീവനക്കാരിൽനിന്ന് വന്ന ഗുരുതരമായ വീഴ്ച നടപടിയെടുക്കാതെ ഒതുക്കിത്തീർക്കാൻ ഭരണാനുകൂല സംഘടനകൾ നീക്കം ആരംഭിച്ചതായാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.