മദ്യനയത്തിലെ അഴിമതി അന്വേഷിക്കണം -എം.എം. ഹസൻ കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറിെൻറ മദ്യനയത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും ഇതന്വേഷിക്കണമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആളും അർഥവും നൽകിയ മദ്യമാഫിയയെ മാത്രം സഹായിക്കുന്ന നയത്തിന് പിന്നിൽ 500 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് മദ്യക്കച്ചവടക്കാർതന്നെ അടക്കംപറയുമ്പോൾ അതിലും വലിയ അഴിമതി നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം ആരോപിച്ചു. മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി പങ്കെടുക്കാതെ നടന്ന ഉന്നതതല യോഗം ഇടതു സർക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നതിെൻറ അവസാന തെളിവാണ്. സിനിമയിലെ താരാധിപത്യം പോലെ സംഘടനതലത്തിൽ പുരുഷമേധാവിത്വം പ്രകടമാക്കുന്ന 'അമ്മ' താരസംഘടനയുടെ പേര് 'അച്ഛൻ' എന്നാക്കി മാറ്റണമെന്നും ഹസൻ പറഞ്ഞു. ബീഫിെൻറ പേരിലും മറ്റും രാജ്യം മുഴുവൻ കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി മോദി അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആദ്യം ബോധ്യപ്പെടുത്തേണ്ടത് സംഘ്പരിവാർ സംഘടനകളെയാണെന്നും ഹസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.