ബാലുശ്ശേരി: കഥാകാരനെ തേടി വിദ്യാർഥികളെത്തി. വായനപക്ഷാചരണത്തിെൻറ ഭാഗമായി കുറുെമ്പായിൽ ദേശസേവ എ.യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥികളാണ് ബാലസാഹിത്യകാരനും കഥാകൃത്തുമായ ഡോ. കെ. ശ്രീകുമാറിെൻറ വീട്ടിലെത്തി രചനാകൗതുകങ്ങൾ പങ്കുവെച്ചത്. 170ലേറെ പുസ്തകങ്ങൾ എഴുതി ബാലസാഹിത്യ, കേന്ദ്ര -കേരള സാഹിത്യ അവാർഡുകൾ ഉൾപ്പെടെ 52ഒാളം പുരസ്കാരങ്ങൾ നേടിയ ഡോ. ശ്രീകുമാർ മധുരവും അറിവും പകർന്നാണ് വിദ്യാർഥികളെ സ്വീകരിച്ചത്. നാലാം ക്ലാസിലെ മലയാള പാഠാവലിയിൽ ശ്രീകുമാറിെൻറ 'വിശപ്പ്' എന്ന കഥ കുട്ടികൾക്ക് പഠിക്കാനുണ്ട്. ഉച്ചഭക്ഷണ സമയത്ത് സ്കൂൾ പരിസരത്തേക്ക് എത്തിയ വിശന്നുവലയുന്ന വയോധികന് ഒരു വിദ്യാർഥി തെൻറ ചോറ് പങ്കുവെക്കുന്നതാണ് കഥ. തങ്ങളുടെ പാഠഭാഗവുമായുള്ള കഥയെക്കുറിച്ചും ബാലസാഹിത്യ രംഗത്തെ അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് നർമം കലർത്തി ലളിതമായി അദ്ദേഹം ഉത്തരവും നൽകി. കഥാകാരനുമായുള്ള കൂടിക്കാഴ്ചക്കുശേഷം കഥാകാരെൻറ കൈയൊപ്പോടെയുള്ള പുസ്തകങ്ങൾ സ്വീകരിച്ച് നിറഞ്ഞ മനസ്സോടെയാണ് വിദ്യാർഥികൾ മടങ്ങിയത്. വിദ്യാർഥികളോടൊപ്പം അധ്യാപകരായ ഫൈസൽ കിനാലൂർ, ഷിജി, പ്രമീള തുടങ്ങിയവരും പെങ്കടുത്തു. പി.എസ്.സി മാതൃക പരീക്ഷ ഇന്ന് മൂടാടി: കളേഴ്സ് സാംസ്കാരിക സംഘത്തിെൻറ ആഭിമുഖ്യത്തിൽ എൽ.ഡി ക്ലർക്ക് മാതൃക പരീക്ഷ നടത്തും. ഞായറാഴ്ച ഉച്ചക്ക് 1.30ന് മൂടാടി വീമംഗലം യു.പി സ്കൂളിലാണ് പരീക്ഷ. ഫോൺ: 9400591129.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.