വില്ലേജ്​ ഒാഫിസുകളിൽ വിജിലൻസ്​ റെയ്​ഡ്​; ക്രമക്കേടുകൾ കണ്ടെത്തി

tvg sj2 തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വില്ലേജ് ഒാഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി വിേല്ലജ് ഒാഫിസിൽ സർവിസിൽനിന്ന് വിരമിച്ച വില്ലേജ്മാൻ വി.എം. സുേരന്ദ്രനെ ഒരുവർഷമായി സർക്കാർ രേഖകൾ പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും നിയോഗിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. 2016 മുതലുള്ള 150ഒാളം േപാക്കുവരവ് അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നതായും കണ്ടെത്തി. പാലക്കാട് ജില്ലയിലെ ആലത്തൂർ കോട്ടായി നമ്പർ ഒന്ന് വില്ലേജ് ഒാഫിസിൽ നടത്തിയ പരിശോധനയിൽ ഫീൽഡ് അസിസ്റ്റൻറ് പത്മനാഭ​െൻറ കൈവശം കണക്കിൽപെടാത്ത 1550 രൂപ കണ്ടെടുത്തു. സ്റ്റാമ്പ് വിറ്റ തുകയിൽ 4230 രൂപയുടെ കുറവും കണ്ടെത്തി. വിവിധ ഇനങ്ങളിലുള്ള 186ഒാളം അപേക്ഷകൾ തീർപ്പുകൽപിക്കാതെ കിടക്കുന്നതായും കണ്ടെത്തി. കോട്ടയം, വയനാട്, മലപ്പുറം ജില്ലകളിലെ ചില വില്ലേജ് ഒാഫിസുകളിലും അപേക്ഷകളിൽ തീർപ്പുകൽപിക്കാതെ കാലതാമസം വരുത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.