തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്ത്, കൃഷിഭവൻ, കാര്‍ഷിക വികസന സമിതി എന്നിവയുടെ സഹകരണത്തോടെയുള്ള വിള ഇൻഷുറൻസ് കാമ്പയിൻ തുടങ്ങി. കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം 2017--18ലെ നികുതി രസീതി, ബാങ്ക് പാസ്ബുക്ക്, ഇന്‍ഷുര്‍ ചെയ്യേണ്ട സ്ഥലത്തിെൻറ സ്വയം തയാറാക്കിയ സ്കെച്ച് എന്നിവ സഹിതം കൃഷിഭവനില്‍ സമര്‍പ്പിക്കാം. കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി പ്രീമിയം തുക തിട്ടപ്പെടുത്തും. കോടഞ്ചേരി പഞ്ചായത്തുതല ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആഗസ്തി പല്ലാട്ട് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ കെ.എ. ഷബീര്‍ അഹമ്മദ് പദ്ധതി വിശദീകരിച്ചു. മേഴ്സി കായിത്തറ, ലീലാമ്മ മംഗത്തിൽ, ചിന്ന അശോകൻ, ടെസ്സി ഷിബു, ഷിബു പുതിയേടത്ത്, മിഷേല്‍ ജോര്‍ജ് എന്നിവർ സംസാരിച്ചു. photo Thiru 2 കോടഞ്ചേരിയിൽ വിള ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം അഗസ്തി പല്ലാട്ട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.