ടെലിഫോൺ സൗകര്യംപോലുമില്ലാതെ പൂവാറംതോട്​ ഗവ. എൽ.പി സ്​കൂൾ

ഒാമശ്ശേരി: സംസ്ഥാനത്തെ മിക്ക സ്കൂളുകളും ഇൻറർനെറ്റും സ്മാർട്ട് ക്ലാസുകളുമൊരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുേമ്പാൾ ഗതാഗത, വാർത്താവിനിമയ, സാേങ്കതിക മേഖലയിൽ ഒാണംകേറാ മൂലയായി അടിസ്ഥാന സൗകര്യം പോലുമില്ലാതെ വീർപ്പുമുട്ടുകയാണ് മുക്കം ഉപജില്ലയിലെ മലയോര കേന്ദ്രമായ കൂടരഞ്ഞി പഞ്ചായത്തിലുള്ള ഗവ. എൽ.പി സ്കൂൾ. സാേങ്കതികവിദ്യയുടെ വ്യാപനത്തോടുകൂടി സർക്കാറുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും കമ്പ്യൂട്ടർ, ഇൻറർനെറ്റ് സൗകര്യവുമായി ബന്ധപ്പെടുത്തിയതുകൊണ്ട് അടിസ്ഥാനപരമായി ഉണ്ടാവേണ്ട ഫോൺ സൗകര്യംപോലും സ്കൂളിൽ ഇല്ല. ഇൻറർനെറ്റ് സംവിധാനമില്ലാത്തതിനാൽ വിദ്യാഭ്യാസ മേഖലയിൽനിന്നും മറ്റു മേലധികാരികളിൽനിന്നുമുള്ള അറിയിപ്പുകളും നിർദേശങ്ങളും ഇ-മെയിൽ മുഖേനയായതിനാൽ അവയൊന്നും യഥാസമയം കൈപ്പറ്റാനും മറുപടി നൽകാനും കഴിയുന്നില്ല. ഒാരോ ദിവസവും ഉച്ചക്കഞ്ഞി ആവശ്യമുള്ള കുട്ടികളുടെ എണ്ണം 12 മണിക്ക് മുമ്പ് നെറ്റിൽ അപ്ലോഡ് ചെയ്യണമെന്ന നിർദേശം പാലിക്കാനും അധ്യാപകർ പ്രയാസപ്പെടുന്നു. ഉച്ചക്കഞ്ഞിയടക്കം നെറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് സ്കൂളിലെ പ്രധാനാധ്യാപകന് എട്ട് കിലോമീറ്റർ അപ്പുറത്തുള്ള കൂടരഞ്ഞി ടൗണിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. കുട്ടികൾക്ക് സ്കൂളിലെത്തണമെങ്കിൽ ഒരേയൊരു കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിച്ചുവേണം. കല്ലംപുല്ല്, ആനക്കല്ലുപാറ, മേടപ്പാറ, ഒറ്റപ്ലാവ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ചെലവേറിയ ടാക്സി ജീപ്പുകളെ ആശ്രയിച്ച് സ്കൂളിലെത്തേണ്ട അവസ്ഥയാണ്. മറ്റ് സ്കൂളുകളിലുള്ളപോലെ അടിസ്ഥാനസൗകര്യം ലഭിക്കുന്ന തരത്തിൽ പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകളും ബി.എസ്.എൻ.എൽ അടക്കമുള്ള മൊബൈൽ ടവറുകളും അടിയന്തരമായി സ്ഥാപിച്ച് അസൗകര്യങ്ങളിൽനിന്ന് ഭാവി തലമുറയെയെങ്കിലും രക്ഷിക്കണമെന്നാണ് സ്കൂൾ പി.ടി.എ കമ്മിറ്റിയും നാട്ടുകാരും ആവശ്യപ്പെടുന്നത്. പടം: omy 10 പൂവാറംതോട് ഗവ. എൽ.പി സ്കൂൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.