ജില്ല റോട്ടറി ക്ലബ് പുരസ്കാരം അതുല്യക്ക്

റോട്ടറി ക്ലബ് പുരസ്കാരം കെ.കെ. അതുല്യക്ക് കൊടിയത്തൂർ: ജില്ലയിലെ മികച്ച പ്ലസ്ടു വിദ്യാർഥിക്കുള്ള റോട്ടറി ക്ലബ് പുരസ്കാരം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി കെ.കെ. അതുല്യക്ക് ലഭിച്ചു. പ്ലസ് ടുവിന് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച അതുല്യ സംസ്ഥാനതല വർക്ക് എക്സ്പീരിയൻസ് എ ഗ്രേഡ്, എൻ.എസ്.എസിൽ മികച്ച പ്രകടനം എന്നിവയിലൂടെയാണ് പുരസ്കാരം നേടിയത്. വിള ഇൻഷുറൻസ് പദ്ധതി പഞ്ചായത്തുതല ഉദ്ഘാടനം കൊടിയത്തൂർ: കേരള സർക്കാറി​െൻറ വിള ഇൻഷുറൻസ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പന്നിക്കോട് കൃഷിഭവനിൽ കർഷകരിൽ നിന്ന് അപേക്ഷാഫോറവും പ്രീമിയം തുകയും സ്വീകരിച്ച് ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മെംബർമാരായ മുഹമ്മദ് ചേറ്റൂര്, ടി.പി.സി. മുഹമ്മദ്, കൃഷിഓഫിസർ എം.എം. സബീന, ഓഫിസർമാരായ സുബ്രഹ്മണ്യൻ, അബ്ദുൽ സത്താർ, ബീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.