ഹജ്ജ് പഠന ക്ലാസ്​

നരിക്കുനി: സി.എം മഖാം ഉറൂസിനോടനുബന്ധിച്ച് നടന്ന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ കുഞ്ഞി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. റഫീഖ് സക്കരിയ ഫൈസി നേതൃത്വം നൽകി. ജില്ല ഹജ്ജ് െട്രയിനർ ഷാനവാസ് കുറുമ്പൊയിൽ സംബന്ധിച്ചു. രാത്രി നടന്ന മതപ്രഭാഷണം കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന അനുസ്മരണ സമ്മേളനം സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കർണാടക സംസ്ഥാന മന്ത്രി യു.ടി. ഖാദർ മുഖ്യാതിഥിയാകും. സി.എം മഖാം ഉറൂസ്; ദിക്ർ-ദുആ സമ്മേളനം ഇന്ന് നരിക്കുനി: മടവൂർ സി.എം മഖാം ഉറൂസി​െൻറ ഭാഗമായ ദിക്ർ-ദുആ സമ്മേളനം ഞായറാഴ്ച രാത്രി എട്ടിന് ആരംഭിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.