അപകടം പതിവാകുന്നു: മുക്കത്ത് രണ്ടിടങ്ങളിലായി വാഹനാപകടം

മുക്കത്ത് രണ്ടിടങ്ങളിൽ വാഹനാപകടം മുക്കം: മേഖലയിൽ വാഹനാപകടങ്ങൾക്ക് അറുതിയില്ല. ശനിയാഴ്ച രണ്ടിടങ്ങളിലായി വാഹനങ്ങൾ അപകടത്തിൽപെട്ടു. സംസ്ഥാന പാതയിൽ ഉച്ചക്ക് ഒന്നരയോടെ മുക്കം പൊലീസ് സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി രണ്ടു കാറുകളിൽ ഇടിച്ചു. അരീക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ഇന്നോവ കാറിനും പിന്നിൽ വരുകയായിരുന്ന സ്വിഫ്റ്റ് കാറിലുമാണ് എതിരെ വന്ന ടിപ്പർ ഇടിച്ചത്. ടിപ്പറി​െൻറ പിഴവാണ് അപകട കാരണമെന്ന് മുക്കം എസ്.ഐ അഭിലാഷ് പറഞ്ഞു. ഇന്നോവയുടെ മുൻവശവും സ്വിഫ്റ്റ് കാറി​െൻറ വശവും ഭാഗികമായി തകർന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കില്ല. കാരശ്ശേരി-ചെറുവാടി റൂട്ടിൽ കാരശ്ശേരി ക്ഷേത്രത്തിന് സമീപം റിറ്റ്സ് കാറും ബുള്ളറ്റും കൂട്ടിയിടിച്ചു. ബുള്ളറ്റ് യാത്രക്കാരനായ കാരശ്ശേരി കളത്തിങ്കൽ മുഹമ്മദ് ആഷിഖിന് (21) സാരമായ പരിക്കുണ്ട്. ഇയാളെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡി​െൻറ ഇരുവശത്തും സ്ഥാപിച്ച പരസ്യ ബോർഡുകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ പിന്നീട് പരസ്യബോർഡുകൾ കീറിമാറ്റുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.