തൊഴിലുറപ്പ് തൊഴിലാളികളുടെ പോസ്​റ്റ്​ ഓഫിസ് മാർച്ച്

തൊഴിലുറപ്പ് തൊഴിലാളികളുടെ പോസ്റ്റ് ഓഫിസ് മാർച്ച് മുക്കം: മാസങ്ങളായി കുടിശ്ശികയായി കിടക്കുന്ന വേതനം വിതരണം ചെയ്യാൻ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റോഫിസുകളിലേക്ക് മാർച്ച് നടത്തി. മിനിമം വേതനം 500 രൂപയാക്കുക, തൊഴിൽ സമയം ഒമ്പത് മുതൽ നാലുവരെയാക്കുക, കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുക്കത്ത് എൻ.അർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ പ്രസിഡൻറ് ജോണി എടശ്ശേരി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. എ. കല്യാണിക്കുട്ടി, പ്രജിത പ്രദീപ്, വി. ലീല, ബിന്ദു രാജൻ, പ്രഷി സന്തോഷ്, കെ. സുന്ദരൻ എന്നിവർ സംസാരിച്ചു. കാരശ്ശേരി കാരമൂല പോസ്റ്റോഫിസിലേക്ക് നടത്തിയ മാർച്ച് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. സുനില കണ്ണങ്കര അധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ, മാന്ത്ര വിനോദ്, കെ.കെ. നൗഷാദ്, രജി കാരശ്ശേരി എന്നിവർ സംസാരിച്ചു. വി.പി. ജമീല, അജിത, ജിഷ, ഐഷ ലത, എം. ദിവ്യ, വിനോദിനി മല്ലിക എന്നിവർ നേതൃത്വം നൽകി. photo Mkm1 മുക്കം പോസ്റ്റ് ഓഫിസിലേക്ക് തൊഴിലാളികൾ നടത്തിയ മാർച്ച് ജോണി എടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു പകർച്ചപ്പനി: -ബോധവത്കരണ യജ്ഞത്തിന് തുടക്കം മുക്കം: പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ശുചിത്വ, ബോധവത്കരണ യജ്ഞത്തിന് തുടക്കം. മുക്കം കറുത്തപറമ്പിലെ വേനപ്പാറ കോളനിയിൽ ജില്ല അഡീഷനൽ ഡി.എം.ഒ ഡോ. എസ്.എൻ. രവികുമാർ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് മുഖ്യാതിഥിയായി. ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബുരാജ് ബോധവത്കരണ ക്ലാസെടുത്തു. സവാദ് ഇബ്രാഹിം, ഷിഹാബ് വേനപ്പാറ, ഇസ്മാഈൽ മേച്ചേരി, കെ.പി. കുഞ്ഞൻ, ഇത്താലുട്ടി ഹാജി, ടി.പി. സുബൈർ, അബ്ദു, നൂറുദ്ദീൻ ഫൈസി, ഒ.പി. അഷ്റഫ്, അലി അക്ബർ എന്നിവർ സംസാരിച്ചു. ശുചീകരണ യജ്ഞത്തിന് ജാബിർ കൈതപ്പൊയിൽ, പി.ടി. മുഹമ്മദ്, ഹുസൈൻ യമാനി, നുഹുമാൻ കുമാരനെല്ലൂർ, സുൽഫീക്കർ, നിസാം ഒാമശ്ശേരി, ഷഫീഖ് കായലം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.