വി.കെ. പ്രമോദ് അനുസ്മരണം

കൊടുവള്ളി: അകാലത്തിൽ വേർപിരിഞ്ഞ കവിയും നാടക സാംസ്കാരിക പ്രവർത്തകനുമായിരുന്ന വി.കെ. പ്രമോദ് അനുസ്മരണ പരിപാടികളുടെ സമാപന സാംസ്കാരിക സമ്മേളനം കഥാകൃത്ത് പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. ഭയം ഒരു പുതപ്പുപോലെ ജീവിതത്തെ മൂടുന്ന കാലത്ത് സാംസ്കാരിക പ്രവർത്തനമെന്നാൽ മതേതര പൊതു ഇടങ്ങളെ തിരിച്ചുപിടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. നാടക പഠനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സി.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.എൻ. കരുണാകരൻ ചിത്രകലാ പുരസ്കാരം നേടിയ അജയൻ കാരാടി, കൊടുവള്ളി ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എം.പി. മൂസ, മുനീർ തെറ്റുമ്മൽ, ഷിനൂപ് കൊടുവള്ളി, ഹരീഷ് പണിക്കർ, എ.കെ. ഷാജി, ആർ.സി. വിനോദ് എന്നിവരെ ആദരിച്ചു. ബാപ്പു വാവാട്, ആർ.സി. രമേശൻ എന്നിവർ സംസാരിച്ചു. കവിതരചന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ബൈജു ആവള കവിത അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും വിവിധ കലാമത്സര വിജയികളെയും അനുമോദിച്ചു. എഴുത്തുകാരുടെ സംഗമം നോവലിസ്റ്റ് മജീദ് മൂത്തേടം ഉദ്ഘാടനം ചെയ്തു. സലാം വട്ടോളി, സുധാകരൻ മാനിപുരം, വി. മുഹമ്മദ് കോയ, രമ പൂങ്കുന്നത്ത്, ഗോപാൽഷാങ്, രാധാകൃഷ്ണൻ, എ.കെ. മജീദ്, എം.പി.എ. ഖാദർ, ബാപ്പു വാവാട്, വിശ്വൻ എന്നിവർ സംസാരിച്ചു. ആർ.സി. വിനോദ് സ്വാഗതവും ഹരീഷ് പണിക്കർ നന്ദിയും പറഞ്ഞു. ഫോട്ടോ: Kdy-1 vk pramoth anusmaranam വി.കെ. പ്രമോദ് അനുസ്മരണ പരിപാടികളുടെ സമാപന സാംസ്കാരിക സമ്മേളനം പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.