32 വർഷത്തിന് ശേഷം പുത്തുർ ഇബ്രാഹിം കുട്ടി പടിയിറങ്ങി കൊടുവള്ളി: എഴുത്തിെൻറ വഴിയെ കഥയും കവിതകളുമായി കൂട്ടുകൂടി 32 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നും പടിയിറങ്ങിയിരിക്കുകയാണ് ഓമശ്ശേരി സ്വദേശിയായ പുത്തുർ ഇബ്രാഹിം കുട്ടി എന്ന എഴുത്തുകാരൻ. വയനാട് ജില്ലയിലെ മാനികാവ് എൻ.എ.എ.യു.പി സ്കൂളിൽ അറബി അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം ജൂൺ 30നാണ് ഇദ്ദേഹം വിരമിച്ചത്. യോഗ്യതയും ജോലിയും അറബി വിഷയത്തിലാണെങ്കിലും മലയാള സാഹിത്യത്തോടാണ് കൂടുതൽ അടുപ്പമുണ്ടായിരുന്നത്. ഒട്ടേറെ ആനുകാലികങ്ങളിൽ കഥകളും കവിതകളും പാട്ടുകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അടുത്തിടെയായി ഇദ്ദേഹത്തിെൻറ 'ഹൃദയക്കുന്നുകൾ' എന്ന കവിതാസമാഹാരവും 'ജയിസിെൻറ പരലോകം' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. മധ്യകാല നൂറ്റാണ്ടിലെ മുസ്ലിം ശാസ്ത്രജ്ഞന്മാരെക്കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ സീഡിയും പുറത്തിറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടിൽ ഇദ്ദേഹത്തിെൻറ ആൽബം പണിപ്പുരയിലാണ്. വിശ്രമജീവിതത്തിലും പുസ്തകങ്ങളെ വിട്ടുപിരിയാതെ കൂടുതൽ പുതിയ വിഷയങ്ങൾ പഠിക്കാനും രചന നടത്താനുമുള്ള തയാറെടുപ്പിലാണ് ഇബ്രാഹിം കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.