ഗ്യാസ് സിലിണ്ടറിൽനിന്ന് തീനാളം; ജനം പരിഭ്രാന്തരായി

ഗ്യാസ് സിലിണ്ടറിൽനിന്ന് തീനാളം; ജനം പരിഭ്രാന്തരായി മുക്കം: ഗ്യാസ് സിലിണ്ടറിൽനിന്ന് തീനാളവും പുകപടലവും ഉയർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ശനിയാഴ്ച വൈകീട്ട് 3.30ഒാെടയാണ് സംഭവം. മുക്കം ബസ്സ്റ്റാൻഡിലെ മരുപ്പച്ച ഹോട്ടലിലെ സിലിണ്ടറിൽനിന്നാണ് ഗ്യാസ് ലീക്കായി തീനാളവും പുകയും പടർന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ ഇറങ്ങിയോടി. പലരും ഹോട്ടലിനുള്ളിലേക്കും ബസ്സ്റ്റാൻഡിലേക്കുമാണ് ഓടിയത്. ഉടൻതന്നെ ഹോട്ടൽ ജീവനക്കാർ ചാക്കുകൾ വെള്ളം നനച്ച് മൂടിയതോടെ തീയണഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.