മുക്കം: വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യമാക്കി തെച്ചിയാട് പ്രവർത്തനമാരംഭിച്ച അൽ ഇർശാദ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പത്താം ക്ലാസ് മുതൽ ഡിഗ്രിതലം വരെയുള്ള പൊതു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണവും അവാർഡ് വിതരണവും നടത്തി. അൽ ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാൻ സി.കെ. ഹുസൈൻ നീബാരി അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി അംഗങ്ങളായ പി.കെ. മുഹമ്മദ്, സഫിയ, സെക്രട്ടറി വി. ഉസ്സയിൻ മേപ്പള്ളി, പി.ടി.എ പ്രസിഡൻറ് മൊയ്തീൻ കോയ, ഡോ. െസബാസ്റ്റ്യൻ ജേക്കബ്, ഇ.എ. ജോർജുകുട്ടി, എം.ആർ. സജി, സലീന, വി. റഫീഖ് സഖാഫി, ടി. ഇബ്രാഹിം പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.