കോഴിക്കോട്: രോഗം തളര്‍ത്തിയതിനാല്‍ വീടിന്‍െറ ചുവരുകള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ ഒത്തുചേരല്‍ ശനിയാഴ്ച കൊടിയത്തൂരില്‍. ‘സ്നേഹക്കൂട്ടം 2017’ എന്ന പേരില്‍ നടക്കുന്ന പാലിയേറ്റിവ് കുടുംബസംഗമത്തില്‍ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. തന്‍െറ മാന്ത്രികസംഗീതത്തിലൂടെ രോഗികള്‍ക്കുമുന്നില്‍ അദ്ദേഹം സാന്ത്വനത്തിന്‍െറ പുതിയ ലോകം തുറക്കും. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും കൊടിയത്തൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് അസോസിയേഷനും ചേര്‍ന്നാണ് പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ അങ്കണത്തില്‍ സംഗമം ഒരുക്കുന്നത്. രോഗത്തെയും മറ്റു ശാരീരിക വെല്ലുവിളികളെയും ഇച്ഛാശക്തികൊണ്ട് നേരിട്ട കവിയും എഴുത്തുകാരനുമായ രാസിത്ത് അശോകന്‍, സാമൂഹികപ്രവര്‍ത്തക ശബ്ന പൊന്നാട് തുടങ്ങിയവരും സംഗമത്തില്‍ അതിഥികളായത്തെും. കലാഭവന്‍ അനില്‍ലാല്‍, പതിനാലാംരാവ് വിജയി ബാദുഷ എന്നിവരും രോഗികള്‍ക്കായി പരിപാടികള്‍ അവതരിപ്പിക്കും. രോഗികളും പാട്ടും കഥയും കവിതയുമായി ഒപ്പം ചേരും. 150ഓളം രോഗികളാണ് കൊടിയത്തൂരില്‍ പാലിയേറ്റിവ് പരിചരണം തേടുന്നത്. ഇവരും ബന്ധുക്കളും നാട്ടുകാരുമാണ് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംഗമത്തില്‍ പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.