കൈതക്കല്‍ വര്‍ക്ഷോപ്പിനുനേരെ ബോംബേറ്: പൊട്ടാത്തതിനെതുടര്‍ന്ന് തീയിട്ട് തകര്‍ക്കാന്‍ ശ്രമം

പേരാമ്പ്ര: കൈതക്കലില്‍ വര്‍ക്ഷോപ്പിനുനേരെ എറിഞ്ഞ സ്റ്റീല്‍ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്ന് തീവെച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കൈതക്കല്‍ കോഴിക്കര ഗിരീഷ് നടത്തുന്ന അഞ്ജലി ഓട്ടോ ഗാരേജിനുനേരെയാണ് ആക്രമണം നടന്നത്. ബോംബ് പൊട്ടാതിരുന്നതിനാല്‍ പെട്രോളൊഴിച്ച് തീ കൊടുക്കുകയായിരുന്നു ശ്രമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. ബോംബേറില്‍ വെല്‍ഡിങ്ങിനുപയോഗിക്കുന്ന മിഗ് മെഷീന് കേടുപാടുകള്‍ സംഭവിച്ചു. നിരവധി ഗ്യാസ് സിലിണ്ടറുകള്‍ ഉള്ള കടയില്‍വെച്ച് ബോംബ് പൊട്ടിയിരുന്നെങ്കില്‍ വന്‍ അപകടമുണ്ടാവുമായിരുന്നു. പൊലീസ്നടത്തിയ തിരച്ചിലില്‍ രണ്ട് ബോബുകര്‍ കണ്ടത്തെി. നാദാപുരത്തുനിന്നുള്ള ബോംബ് സ്ക്വാഡും ബാലുശ്ശരിയില്‍നിന്നുള്ള ഡോഗ് സ്ക്വാര്‍ഡും പരിശോധന നടത്തി. ബോംബ് നിര്‍വീര്യമാക്കാന്‍ നാദാപുരത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്. വര്‍ക്ഷോപ്പില്‍നിന്നും തീ കത്തുന്നുണ്ടെന്ന് കെട്ടിടത്തിന്‍െറ ഉടമസ്ഥനാണ് തന്നെ വിളിച്ച് അറിയിച്ചതെന്നും തുടര്‍ന്ന് ഉടന്‍ എത്തി തീ അണക്കുകയായിരുന്നെന്നും ഗിരീഷ് പറയുന്നു.എരവട്ടൂരില്‍ ഡി.വൈ.എഫ്.ഐ ബസ്സ്റ്റോപ്പ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഗിരീഷിനെ പേരാമ്പ്ര പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. രാത്രി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നിരുന്നുവെന്നും അതിനുശേഷം അര്‍ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നും ഗിരീഷ് പറഞ്ഞു. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൈതക്കലില്‍ ബി.ജെ.പിയുടേയും വര്‍ക്ഷോപ് അസോസിയേഷന്‍െറയും നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.