കൊയിലോട്ടുപാറ ക്വാറിയില്‍ കേന്ദ്രസംഘം പരിശോധന നടത്തി

നരിക്കുനി: വീര്യമ്പ്രം കൊയിലോട്ടുപാറ കരിങ്കല്‍ ക്വാറിയില്‍ കേന്ദ്രസംഘം പരിശോധന നടത്തി. കേന്ദ്ര മൈന്‍ സേഫ്റ്റി ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ കണേക്കട്ട് ലായുടെ നേതൃത്വത്തിലെ സംഘമാണ് ഈ ക്വാറിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയും സമീപ വീടുകളില്‍നിന്നും റോഡില്‍നിന്നും നിശ്ചിത അകലം പാലിക്കാതെയും ഖനനം നടത്തിയ പ്രദേശങ്ങള്‍ സംഘം പരിശോധിച്ചു. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും കുറ്റമറ്റ സര്‍വേ നടപടികള്‍ സ്വീകരിക്കുമെന്നും സംഘം അറിയിച്ചു. അന്വേഷണനടപടികള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കാരണം വിഫലമായി. വിള്ളല്‍ വീണ സമീപവീടുകളും സംഘം പരിശോധിച്ചു. ക്വാറിയുടെ അനിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ പരാതികളും രേഖകളും ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.