കോഴിക്കോട്: സെൻറ് വിൻസെൻറ് കോളനി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് ഫറോക്ക് ഗവ. ഗണപത് എച്ച്.എസ്.എസിൽ തുടങ്ങി. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സികുട്ടിവ് അംഗം ബീരാൻകുട്ടി അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ ഉഷാകുമാരി, ഗവ. ഗണപത് എച്ച്.എസ്.എസ് പ്രിൻസിപ്പൽ സുബൈദ, സെൻറ് വിൻെസൻറ് കോളനി എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിസ്റ്റർ ജൂലിയാന, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ ടി. അനിത, ശ്രുതിധരൻ, പി.കെ. സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. വീടുകളിൽ പച്ചക്കറിത്തോട്ട നിർമാണം, മാലിന്യമുക്ത ഗ്രാമം, വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയവയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. റെയിലോരം പദ്ധതിയിൽ എൻ.എസ്.എസ് വളൻറിയർമാർ ഫറോക്ക് റെയിൽവേ സ്േറ്റഷൻ പരിസരം ശുചീകരിച്ചു. ക്യാമ്പ് 29ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.