കൊടിയത്തൂര്‍: പഞ്ചായത്തിലെ 16ാം വാർഡിലെ 60 വയസ്സ് കഴിഞ്ഞവർക്കായി കൊച്ചിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചത് നവ്യാനുഭവമായി. വാര്‍ഡ് മെംബർ സാബിറ തറമ്മലിെൻറയും മാനവ സാംസ്കാരിക വേദിയുടെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. കൊടിയത്തൂരും പരിസരപ്രദേശത്തും മാത്രം ജീവിതം കഴിച്ചുകൂട്ടിയിരുന്ന 45ലധികം വൃദ്ധരടക്കം 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ജീവിതത്തിലൊരിക്കലും കോഴിക്കോടിനു പുറത്ത് യാത്ര ചെയ്യാത്തവർ മാത്രമല്ല, കോഴിക്കോട് നഗരംപോലും കാണാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൊച്ചി മെട്രോയും തൃപ്പൂണിത്തുറ കൊട്ടാരവും ബോട്ട് യാത്രയും നഗരക്കാഴ്ചകളും കണ്ടതോടെ സ്ത്രീകളടക്കമുള്ളവർ നിർവൃതിയിലായി. യാത്രക്ക് വാര്‍ഡ് മെംബര്‍ സാബിറ തറമ്മൽ, മാനവ പ്രസിഡൻറ് വി. വസീഫ്, എം. രവീന്ദ്രൻ, ടി. അനസ്, അബ്ദുല്ല, പി.വി. അസ്ലം, എം. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.