'പരിഷ്കരിച്ച കെട്ടിട വാടക ബിൽ ഉടൻ നടപ്പാക്കണം​'

കോഴിക്കോട്: കെട്ടിടവാടകവിഷയത്തിൽ സംസ്ഥാനത്തി​െൻറ പലഭാഗങ്ങളിലും കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ തർക്കങ്ങളും കേസുകളും അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട റ​െൻറ് കൺേട്രാൾ നിയമം പൊളിച്ചെഴുതി പരിഷ്കരിച്ച കെട്ടിട വാടക ബിൽ ഉടൻ നടപ്പാക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽെഫയർ അസോസിയേഷൻ (കെ.ബി.ഒ.ഡബ്ല്യു.എ) ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ദേശീയപാതവികസനത്തിൽ കെട്ടിടം നഷ്ടപ്പെടുന്നവർക്ക് പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജില്ലപ്രസിഡൻറ് തയ്യിൽ ഹംസ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പി. മണാശ്ശേരി അധ്യക്ഷതവഹിച്ചു. ജില്ലഭാരവാഹികളായ കരയത്ത് ഹമീദ്ഹാജി, സി.ടി. കുഞ്ഞോയി ജനിൽജോൺ, മുഹമ്മദ് പുത്തൂർ മഠം, കല്ലട മുഹമ്മദലി എന്നിവർ സംസാരിച്ചു. ജില്ല ജന. സെക്രട്ടറി പി.കെ. ഫൈസൽ സ്വാഗതവും സുനിൽ ജോർജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.