യു.എൽ.സി.സി.എസ്​^ബ്രിട്ടീഷ്​ കൗൺസിൽ അധ്യാപക പരിശീലനം ആരംഭിച്ചു

യു.എൽ.സി.സി.എസ്-ബ്രിട്ടീഷ് കൗൺസിൽ അധ്യാപക പരിശീലനം ആരംഭിച്ചു കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രങ്ങളാക്കി മാറ്റുന്നതി​െൻറ ഭാഗമായി യു.എൽ.സി.സി.എസ് ആരംഭിച്ച മാതൃകപദ്ധതിയുമായി ബന്ധപ്പെട്ട് മടപ്പള്ളി സ്കൂളിലെ അധ്യാപകർക്കുള്ള ഇംഗ്ലീഷ് പരിശീലനകോഴ്സുകൾ ആരംഭിച്ചു. യു.എൽ.സി.സി.എസ് ബ്രിട്ടീഷ് കൗൺസിലുമായി ചേർന്നാണ് അധ്യാപകർക്കുള്ള പരിശീലനം നടത്തുന്നത്. മടപ്പള്ളി ഹൈസ്കൂൾ, മടപ്പള്ളി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, മടപ്പള്ളി െവാക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്നായി 20 അധ്യാപകർക്കുള്ള പരിശീലനപരിപാടിയാണ് മടപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചത്. യു.എൽ.സി.എസ് ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർഥികളും ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് യു.എൽ എജുക്കേഷൻ ഡയറക്ടറും എജുക്കേഷൻ കൺസൽട്ടൻറുമായ ഡോ. ടി.പി. സേതുമാധവൻ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കൗൺസിൽ ട്രെയിനർ ശ്രീമതി സന്തോഷ് അഗർവാളി​െൻറ നേതൃത്വത്തിലാണ് അഞ്ചു ദിവസത്തെ പരിശീലനം. യു.എൽ.സി.സി.എസ് മാനേജിങ് ഡയറക്ടർ എസ്. ഷാജു, എക്സിക്യൂട്ടിവ് അസിസ്റ്റൻറ് റാസി അബ്ദുല്ല, മടപ്പള്ളി സ്കൂളുകളിലെ പ്രധാനാധ്യാപകർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.