മാവൂർ: കണ്ണിപറമ്പ് ശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. സുധ അന്തർജനം, സുധ ശങ്കർ ഗുരുവായൂർ, പാഴൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി, നടുവിലേടത്ത് പാർവതി അന്തർജനം എന്നിവരാണ് യജ്ഞാചാര്യന്മാർ. യജ്ഞവേദിയിൽ വിശേഷാൽപൂജകൾ, വഴിപാടുകൾ എന്നിവയുണ്ടാകും. പ്രസാദ ഊട്ടും ഉണ്ട്. ഇൗമാസം 24ന് സമാപിക്കും. mvr bhaghavatha sapthaha yanjam കണ്ണിപറമ്പ് ശിവക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം ആഘോഷിച്ചു മാവൂർ: പഞ്ചായത്തിലെ കുറ്റിക്കടവിൽ നാല-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ദേശീയ പ്രസിഡൻറ് സ്ഥാനാരോഹണം മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നിധീഷ് നങ്ങാലത്ത്, ബ്ലോക്ക് സെക്രട്ടറി എൻ.കെ. ബഷീർ, മണ്ഡലം സെക്രട്ടറി വി.എം. സുലൈമാൻ, ടി.സി. ഗോപാലകൃഷണൻ നായർ, കെ. കുഞ്ഞുണ്ണി, വൈത്തനാരി രവി, കെ.സി. ബീരാൻ, സുൽഫിക്കർ എന്നിവർ സംസാരിച്ചു. mvr rahulji sthanarohanam രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് കുറ്റിക്കടവിൽ മധുരം വിതരണം ചെയ്തപ്പോൾ ഗേൾസ് ഹോസ്റ്റൽ ഉദ്ഘാടനം മാവൂർ: എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന വിസ്ഡം ഹോംസിെൻറ പ്രഥമ വിസ്ഡം ഗേൾസ് ഹോസ്റ്റൽ മാവൂർ കൊർഡോവ ഇൻറർനാഷനൽ ഇസ്ലാമിക് അക്കാദമിയിൽ തുടങ്ങി. ദേശീയ വിസ്ഡം ഹോംസ് സമിതി ചെയർമാൻ മുഹമ്മദ് തുറാബ് സഖാഫി മാനേജിങ് ഡയറക്ടർ അബ്ദുറസാഖിന് അംഗീകാരപത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.സി. മുഹമ്മദലി മാസ്റ്റർ, സിദീഖ് അഹ്സനി ചെമ്മാട്, അമീർ അലി സഖാഫി വാഴക്കാട്, അബ്ദുറഹീം സഖാഫി കക്കാട്, ജഅ്ഫർ സഖാഫി കട്ടിപ്പാറ, നിസാർ സഖാഫി ചെറൂപ്പ, അബ്ദുൽ ഹമീദ് ഹാജി, അഹമ്മദ് ഹാജി ചെണ്ണയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.