കക്കോടി: സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തിെൻറ ഭാഗമായി നടന്ന പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ എൻ. ഹരിദാസൻ, സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ. ഹരിഹരൻ, ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.കെ. രാജേന്ദ്രൻ, എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.ടി. ശ്രീനിവാസൻ, സ്വാഗതസംഘം കൺവീനർ കെ. വേലായുധൻ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.പി. പ്രഭാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സംഘടനചർച്ച, പുതിയ കൗൺസിൽ യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടന്നു. kakkodi 50 ഫോട്ടോ: കെ.എസ്.എസ്.പി.എ ജില്ല സമ്മേളനത്തിെൻറ ഭാഗമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വി.ഡി. സതീശൻ എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.