ജലസംഭരണി ഉദ്​ഘാടനം ചെയ്തു

പെരുമണ്ണ: ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച പെരുമൺപുറ ജലസംഭരണി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഇടക്രമഞ്ചേരി ഇല്ലത്ത് സി.ഇ. വാസുദേവൻ നമ്പൂതിരി സൗജന്യമായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിന് രജിസ്റ്റർ ചെയ്തുനൽകിയ നാലു സ​െൻറ് സ്ഥലത്താണ് ജലസംഭരണി നിർമിച്ചത്. 2016-17 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 450 തൊഴിൽദിനങ്ങളിലൂടെ 156 ചതുരശ്ര അടി വിസ്തൃതിയിൽ ഏഴു മീറ്റർ ആഴത്തിലാണ് നിർമാണം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ, സി. ഉഷ, ആമിനബി ടീച്ചർ, പ്രഫ. രമേശൻ പുൽപറമ്പിൽ എന്നിവർ സംസാരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജോയൻറ് ബി.ഡി.ഒ കെ.പി. ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. വാസുദേവൻ നമ്പൂതിരി, കഴിഞ്ഞ വർഷത്തെ വരൾച്ച കാലഘട്ടത്തിൽ പഞ്ചായത്തി​െൻറ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്ത പുതുമ കോയമോൻ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. അജിത സ്വാഗതവും സി.പി. ബിനീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.