മിഠായിതെരുവിൽ വാഹനമോടണം -വ്യാപാരികളുടെ പ്രതിഷേധ കൂട്ടായ്മ മിഠായിതെരുവിൽ വാഹനമോടണം -വ്യാപാരികളുടെ പ്രതിഷേധ കൂട്ടായ്മ കോഴിക്കോട‌്: മിഠായിതെരുവിലേക്ക് വാഹനങ്ങൾ പ്രവേശിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരമിരിക്കാൻ തയാറാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ. മിഠായിതെരുവിലേക്ക് വാഹനം പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംയുക്ത സമിതി നവീകരിച്ച തെരുവിെൻറ കവാടത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിഠായിതെരുവിൽ ജനിച്ചുവളർന്ന് അവിടെ കച്ചവടം ചെയ്ത് മിഠായിതെരുവിൽതന്നെ മരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് താൻ. വ്യാപാരികളെ ഈ വിഷയത്തിൽ കൊല്ലാം, തോൽപിക്കാനാകില്ല. വാഹനം പോകുന്നില്ലെങ്കിൽ മിഠായിതെരുവിലെ റോഡിന് ഇത്ര വീതി ആവശ്യമില്ല. വാഹനം പോയില്ലെങ്കിൽ തീപിടിത്തവും ഇല്ലാതാവില്ല. തെരുവിൽ തീപിടിത്തങ്ങൾക്ക് പിന്നിൽ ജന്മിമാരാണ്. മുഖ്യമന്ത്രിയിൽനിന്ന് നീതി പ്രതീക്ഷിക്കുന്നതായും ടി. നസിറുദ്ദീൻ പറഞ്ഞു. സർക്കാറിെൻറ ഭാഗത്തുനിന്ന് തെരുവിനെ കൊല്ലുന്ന നടപടി ഉണ്ടാകരുതെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു പറഞ്ഞു. നിയമം നടപ്പാക്കുമ്പോൾ വ്യാപാരികളുമായി സംസാരിക്കണം. ഉദ്ഘാടനത്തിന് ശേഷം മാത്രം ചർച്ച എന്നത് ധാർഷ്ട്യമാണ്. വ്യക്തിപരമായും പാർട്ടിയുടെയും പിന്തുണ വ്യാപാരികൾക്കുണ്ടാകുമെന്നും കെ.സി. അബു പറഞ്ഞു. തെരുവിനെ തകർക്കുകയെന്ന ഉദ്ദേശ്യമാണ് വാഹന നിരോധനത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാവ് ടി.പി. സുരേഷ് പറഞ്ഞു. ഏത് മാൾ മുതലാളിയിൽനിന്ന് മുൻകൂർ വാങ്ങിയാണ് ഇത്തരം പ്രവർത്തനം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മർകുട്ടി കാരിയിൽ അധ്യക്ഷത വഹിച്ചു. എസ്.ഡി. ഷേണായി, നടരാജൻ സ്വാമി, കെ. സേതുമാധവൻ, ഷാഹുൽ ഹമീദ്, വി. സുനിൽകുമാർ, ഷഫീഖ് പട്ടാട്ട്, എം.വി. കബീർ, ഭക്തവത്സലൻ, ഷിനോജ്, നവാസ് കോയിശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.