നന്മണ്ട: ആദിവാസികൾക്കു വേണ്ടി നിർമിച്ച സാംസ്കാരിക കേന്ദ്രം അവഗണനയിൽ തുടരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും വൈദ്യുതി ഇല്ല. ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പെരിങ്ങോട്മല പട്ടികവർഗ കോളനിയിലെ സാംസ്കാരിക നിലയമാണ് അന്ധകാരത്തിൽ. സാംസ്കാരിക നിലയത്തിനു വേണ്ട മൂന്നു സെൻറ് സ്ഥലം കമ്മിറ്റിക്കാർ വില കൊടുത്ത് വാങ്ങി പഞ്ചായത്തിന് കൈമാറുകയായിരുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലുൾപ്പെടുത്തി കെട്ടിടം പണിയുകയും ചെയ്തു. എന്നാൽ, മലമുകളിലെ ഇൗ അക്ഷരപ്പുരക്ക് ഭൗതിക സാഹചര്യങ്ങൾ അപര്യാപ്തമാണ്. മനോഹരമായ സൗധം പൂർത്തിയായെങ്കിലും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ടോയ്ലറ്റ് പോലും നിർമിച്ചിട്ടില്ല. ജനലിന് പാളികൾ ഇല്ലാത്തതിനാൽ സാംസ്കാരിക നിലയത്തിന് അനുവദിച്ച സോഫകൾ പൂച്ച കടിച്ചുകീറി നശിപ്പിച്ച നിലയിലാണ്. വയറിങ് നടത്തിയിട്ടും വർഷമൊന്നു കഴിഞ്ഞു. കെ.എസ്.ഇ.ബി അധികൃതർക്ക് പഞ്ചായത്ത് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞതായും കോളനി നിവാസികൾ പറയുന്നു. എന്നാൽ, ഒരു കാരണവുമില്ലാതെയാണ് സാംസ്കാരിക നിലയത്തിന് ബോർഡ് അധികൃതർ വൈദ്യുതി അനുവദിക്കാതിരിക്കുന്നതെന്നാണ് പരാതി. യോഗങ്ങളും മറ്റും കൂടുന്നതാവെട്ട മെഴുകുതിരി വെളിച്ചത്തിലാണ്. ചുറ്റുമതിൽ പണിത് കെട്ടിടം സംരക്ഷിക്കാനും അധികൃതർ തയാറായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞ് സാംസ്കാരിക നിലയത്തോട് തിങ്ങിനിൽക്കുന്നത് കെട്ടിടത്തിെൻറ സുരക്ഷിതത്വത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇഴജീവികളുടെ ഉപ്രദവം പുറമെ. നൂറോളം കുടുംബങ്ങൾ ഇൗ ഉൗരു കൂട്ടത്തിലുണ്ട്. ഇവിടെ വൈദ്യുതി എത്തിയാൽ സാംസ്കാരിക നിലയത്തിെൻറ പ്രവർത്തനം ലക്ഷ്യപ്രാപ്തിയിലെത്തും. അതിന് ഇനി എത്രനാൾ എന്നതാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.