പാലേരി: പുറവൂർ മദ്റസയുടെ ആഭിമുഖ്യത്തിൽ നടന്ന മാജിദ് ഫൈസി ഉദ്ഘാടനം ചെയ്തു. പുറവൂർ ഉസ്താദ് പ്രാർഥന നടത്തി. പി.എം. മൊയ്തു, കെ.എം. ഇസ്മാഇൗൽ, ഇ. അബൂബക്കർ, എ.പി. കുഞ്ഞിപ്പോക്കർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അന്നദാനവും നടന്നു. പാലേരി എച്ച്.എം മദ്റസയുടെ കീഴിൽ നടന്ന നബിദിന പരിപാടിയിൽ സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം. മൂസ, പി.ടി. മുഹമ്മദ്, പാറമ്മൽ അബ്ദുല്ല, അരീക്കണ്ടി കുഞ്ഞമ്മദ്, വി.കെ. മൊയ്തു തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ പരിപാടികളും നടന്നു. അന്നദാനവും ഉണ്ടായിരുന്നു. വിവാഹം പാലേരി: തോട്ടത്താങ്കണ്ടിയിലെ മൊയോറത്ത് അബ്ദുൽ കരീമിെൻറ മകൻ ഫാസിലും വേളത്തെ കൊല്ലിൽ നാസറിെൻറ മകൾ ജസ്മിനയും വിവാഹിതരായി. പാറക്കടവ് ഇരുട്ടിൽ; സാമൂഹികവിരുദ്ധ ശല്യം വർധിക്കുന്നു പാലേരി: പാലേരി പാറക്കടവ് അങ്ങാടി ഇരുട്ടിലായിട്ട് മാസങ്ങളായി. അങ്ങാടിയിൽ സ്ഥാപിച്ച സോളാർ ലൈറ്റ് അടക്കം കണ്ണടച്ചു. ഇതുമൂലം സന്ധ്യമയങ്ങിയാൽ അങ്ങാടിയിൽ സാമൂഹികദ്രോഹികളുടെ ശല്യമാണ്. തെരുവുവിളക്ക് കത്താത്ത വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ആരും ഇതുവരെയും തിരിഞ്ഞുനോക്കിയിട്ടില്ല. നാട്ടുകാർ ഇപ്പോൾ പഞ്ചായത്തിന് മാസ്പെറ്റീഷൻ കൊടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.