സി.പി.എമ്മിെൻറ കൂറ്റൻ റാലി

കുറ്റ്യാടി: ആയിരങ്ങൾ പങ്കെടുത്ത റാലിയോടെ മൂന്നു ദിവസമായി കുറ്റ്യാടിയിൽ നടന്ന സി.പി.എം ഏരിയ സമ്മേളനം സമാപിച്ചു. റെഡ് വളൻറിയർമാരും, പാർട്ടി പ്രവർത്തകരും അണിനിരന്ന റാലി വടകര റോഡിലെ നീലേച്ചുകുന്നിൽനിന്ന് ആരംഭിച്ച് മരുതോങ്കര റോഡിലെ സമ്മേളന നഗരിയിൽ സമാപിച്ചു. ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, ജില്ല സെക്രേട്ടറിയറ്റംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. ദിനേശൻ, കെ.കെ. ലതിക എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. പൊതുജനത്തിന് അച്ചാ ദിൻ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോദി കോർപറേറ്റുകൾക്കാണ് നല്ല ദിനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് വന്നവരെ ജില്ല സെക്രട്ടറി പി. മോഹനൻ സ്വീകരിച്ചു. ടി.കെ. മോഹൻദാസ് സ്വാഗതം പറഞ്ഞു. സി.പി.എം റാലി: യാത്രക്കാർ വലഞ്ഞു കുറ്റ്യാടി: സി.പി.എം കുന്നുമ്മൽ ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി കുറ്റ്യാടി ടൗണിൽ നടത്തിയ റാലിയും പ്രകടന പരമ്പരകളും കാരണം ഗതാഗതം മണിക്കൂറുകളോളം നിലച്ചു. ഇതുമൂലം നിരവധി യാത്രക്കാർ വലഞ്ഞു. ടൗണിലെ മൂന്ന് പ്രധാന റോഡുകളും പ്രകടനക്കാരെക്കൊണ്ട് നിറഞ്ഞപ്പോൾ ഉച്ചക്ക് മൂന്നു മുതൽ വാഹന ഗതാഗതം സ്തംഭിക്കുകയായിരുന്നു. വടകര റോഡിൽനിന്ന് തുടങ്ങുന്ന റാലിയിൽ അണിചേരാൻ വയനാട്, മരുതോങ്കര റോഡുകളിൽനിന്ന് വലിയ പ്രകടനങ്ങൾ വന്നതോടെ ഇരു റോഡുകളിലും ഗതാഗതം നിലച്ചു. റാലി തുടങ്ങുന്ന വടകര റോഡും സ്തംഭിച്ചതോടെ അക്ഷരാർഥത്തിൽ ടൗൺ സ്തംഭിക്കുകയായിരുന്നു. ബൈപാസില്ലാത്തതിനാൽ വടകര റോഡിൽനിന്ന് കോഴിക്കോട് റോഡിലെത്താനും വാഹന യാത്രക്കാർ വിഷമിച്ചു. ഏഴു പഞ്ചായത്തുകളിൽനിന്നുള്ള പ്രവർത്തകർ അണിനിരക്കുന്നതിനാൽ വയനാട്, മരുതോങ്കര റോഡുകൾ വഴി വരുന്ന പ്രകടനങ്ങൾ കടത്തിവിടാൻ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സംഘാടകർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്കുശേഷം ഉണ്ടാകുന്ന ഗതാഗത നിയന്ത്രണ കാര്യം തലേന്നുതന്നെ സാധ്യമായ രീതിയിൽ പൊതുജനങ്ങളെ അറിയിച്ചിരുന്നെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.