കൊയിലാണ്ടി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പാതിവഴിയിൽ കെട്ടിട നിർമാണ പ്രവൃത്തി നിലച്ച മുചുകുന്നിലെ ബാറ്ററി നിർമാണശാലയിൽ തുടർ പ്രവൃത്തിക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു. ഉടമയുൾെപ്പടെയുള്ളവരായിരുന്നു രാവിലെ എത്തിയത്. ഇരുപക്ഷവും തമ്മിൽ വാഗ്വാദവും നടന്നു. സിഡ്കോ വ്യവസായ പാർക്കിൽ 86 സെൻറ് സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കാനിരുന്നത്. ഫാക്ടറി തുടങ്ങിയാൽ പുറംതള്ളുന്ന രാസമാലിന്യങ്ങൾ പരിസ്ഥിതി മലിനീകരണത്തിനും ജനജീവിതത്തിനും ദോഷം ചെയ്യുമെന്ന് ആരോപിച്ച് രണ്ടു വർഷവും ഏഴു മാസവുമായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. അതിനിടെ, സർക്കാറിെൻറ അനുമതി ലഭിച്ച സ്ഥാപനത്തിൽ പ്രവൃത്തിക്കെത്തിയവരെ തടഞ്ഞതിൽ ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സിഡ്കോയിൽ വ്യവസായം തുടങ്ങാൻ സർക്കാർ ആവശ്യമായ സഹകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.