കോഴിക്കോട്: 2018--2020 കാലയളവിൽ താമരശ്ശേരി ടൗൺ, ബാലുശ്ശേരി ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് വിവിധ ജോലി ഒഴിവുകൾക്ക് പരിഗണിക്കാൻ യോഗ്യതയുള്ളവരുടെ താത്കാലിക സെലക്ട് ലിസ്റ്റുകൾ ഓൺലൈനായി തയാറാക്കിയതായി എംപ്ലോയ്മെൻറ് ഓഫിസർ അറിയിച്ചു. സീനിയോറിറ്റി പരിധിയിൽവരുന്ന രജിസ്േട്രഷൻ നിലവിലുള്ള ഉദ്യോഗാർഥികൾക്ക് www.employment.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദർശിച്ചോ, എംപ്ലോയ്മെൻറ് കാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ട് ഹാജരായോ സെലക്ട് ലിസ്റ്റുകൾ പരിശോധിക്കാം. പരാതികൾ ഡിസംബർ 12നകം ഓൺലൈൻ വഴിയോ ഓഫിസിൽ നേരിട്ടോ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.