കൂട്ടുകൂടാൻ പുസ്തക ചങ്ങാതി

വാണിമേൽ: എസ്.എസ്.എ അക്കാദമിക് പ്രവർത്തനത്തി​െൻറ ഭാഗമായി വാണിമേൽ എം.യു.പി സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള , പരിപാടിയുടെ ഉദ്ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഭിന്നശേഷി വിദ്യാർഥി റിഷാനക്ക് വാണിമേൽ സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത പുസ്തകങ്ങളും അലമാരയും ബാങ്ക് വൈസ് പ്രസിഡൻറ് ചോയിയും ഹിസാന യാസ്മിൻ എന്ന കുട്ടിക്ക് സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച പുസ്തകങ്ങൾ ഗൈഡ് ടീച്ചർ ടി.പി. സറീനയും വിതരണം ചെയ്തു. എം. അശോകൻ അധ്യക്ഷത വഹിച്ചു. ജലീൽ ചാലക്കണ്ടി, പി.ടി.എ പ്രസിഡൻറ് കെ.കെ. ഫൗസിയ, എം.കെ. മജീദ്, ശ്രീരാജ്, സുരേന്ദ്രൻ മാസ്റ്റർ, എം. ബഷീർ എന്നിവർ സംസാരിച്ചു. ലോറി മറിഞ്ഞ് വൻ ദുരന്തം ഒഴിവായി; ഡ്രൈവർക്ക് നിസ്സാര പരിക്ക് നാദാപുരം: മൊതാക്കര പള്ളിക്ക് സമീപത്ത് ലോറി മതിലിലിടിച്ച് മറിഞ്ഞ് വൻ ദുരന്തം ഒഴിവായി. ഡ്രൈവർക്ക് നിസ്സാര പരിേക്കറ്റു. പയ്യാവൂർ സ്വദേശിയായ ഡ്രൈവർ വിനിലിനാണ് (26) പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പെരിങ്ങത്തൂർ ഭാഗത്തുനിന്ന് ചേലക്കാട് ഭാഗത്തേക്ക് കരിങ്കല്ല് കയറ്റാനായി പോകുന്നതിനിടെയാണ് അപകടം. ടിപ്പർ ലോറി റോഡരികിലെ വീട്ടുമതിലിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്നു. ലോറിയുടെ മുൻ ചക്രവും ഡീസൽ ടാങ്കും തെറിച്ചുപോയി. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റിയാണ് ഗതാഗത തടസ്സം മാറ്റിയത്. നാദാപുരം കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.