അബൂദബി ഗ്രീൻ വോയ്‌സ് വിദ്യാഭ്യാസ അവാർഡ്​ വിതരണം

നാദാപുരം: അബൂദബി ഗ്രീൻ വോയ്‌സ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പ്രമുഖ പ്രവാസി വ്യവസായിയും അബൂദബി ബുർജീൽ ആശുപത്രി ഗ്രൂപ് ചെയർമാനുമായ ഡോ. ഷംസീർ വയലിൽ പുരസ്‌കാര വിതരണം നടത്തി. നിയോജക മണ്ഡലത്തിലെ മികച്ച ഹൈസ്‌കൂളിനുള്ള അവാർഡ് നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ നേടി. പി.ടി.എ പ്രസിഡൻറ് നാസർ എടച്ചേരി, ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖ്, എൻ.കെ. സലീം, പി. മുനീർ, മണ്ടോടി ബഷീർ, സ്‌കൂൾ ലീഡർ ചൈതന്യ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 50,000 രൂപയും പ്രത്യേക ഫലകവുമാണ് അവാർഡ്. മികച്ച ഹയർസെക്കൻഡറി സ്‌കൂളിനുള്ള അവാർഡ് ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളും യു.പി സ്‌കൂളിനുള്ള അവാർഡ് നാദാപുരം ഗവ. യു.പിയും നേടി. മികച്ച ഹൈസ്‌കൂൾ അധ്യാപകനുള്ള അവാർഡ് പേരോട് എം.ഐ.എം സ്‌കൂളിലെ ഇസ്സുദ്ദീനാണ് ലഭിച്ചത്. പ്രത്യേക പുരസ്‌കാരങ്ങൾ പേരോട് എം.ഐ.എം സ്‌കൂൾ, നാദാപുരം സി.സി.യു.പി സ്‌കൂൾ, ദേവർകോവിൽ യു.പി സ്‌കൂൾ, നരിക്കുന്നു യു.പി സ്‌കൂൾ എന്നിവ നേടി. ഗ്രീൻ വോയ്‌സ് ചെയർമാൻ സി.എച്ച്. ജാഫർ തങ്ങൾ സ്വാഗതം പറഞ്ഞു. മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ ഇ.കെ. വിജയൻ, പാറക്കൽ അബ്ദുല്ല, കെ.എം. ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, ഡിവൈ.എസ്.പി വി.കെ. രാജു, സി.ഐ രാഗേഷ്, സൂപ്പി നരിക്കാട്ടേരി, അവാർഡ് ജൂറി റിട്ട. ഡി.ഡി.ഇ പി.പി. ദാമോദരൻ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, നരിക്കോൽ ഹമീദ് ഹാജി, കെ.എം. കുഞ്ഞബ്ദുല്ല, വി.സി. ഇഖ്ബാൽ, അബ്ബാസ് കണെക്കൽ, ഫൈസൽ കോമത്ത്, അഷ്‌റഫ് പറമ്പത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.