24 ചെറുകിട പദ്ധതികൾ നിർമാണ ഘട്ടത്തിൽ-മന്ത്രി മണി 24 ചെറുകിട പദ്ധതികൾ നിർമാണ ഘട്ടത്തിൽ -മന്ത്രി മണി കൽപറ്റ: സംസ്ഥാന സർക്കാറിെൻറ നേതൃത്വത്തിൽ 24 ചെറുകിട പദ്ധതികളുടെ നിർമാണം പുരോഗതിയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യംവെച്ചാണിത്. കെ.എസ്.ഇ.ബി.യുടെ അമ്പലവയൽ 66 കെ.വി സബ്സ്റ്റേഷൻ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജല വൈദ്യുതിക്ക് പുറമേ കാറ്റ്, സൗരോർജം എന്നിവയുടെ സാധ്യതകളും തേടുന്നുണ്ട്. പ്രതികൂല സാഹചര്യത്തിലും പവർകട്ട് ഇല്ലാതെ പോകാൻ കഴിഞ്ഞതും സമ്പൂർണ വൈദ്യുതീകരണം സംസ്ഥാനത്ത് നടപ്പാക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 66 കെ.വി കണിയാമ്പറ്റ-സുൽത്താൻ ബത്തേരി ലൈനിൽ നിന്നും, കൊളഗപ്പാറ കവല മുതൽ അമ്പലവയൽ വരെ 110 കെ.വി. നിലവാരത്തിൽ അഞ്ച് കിലോമീറ്റർ ഡബിൾ സർക്യൂട്ട് ലൈൻ വലിച്ച് ഒരു 110 കെ.വി. സബ് സ്റ്റേഷൻ അമ്പലവയലിൽ നിർമിക്കുന്നതിന് 1256 ലക്ഷം രൂപക്ക് കെ.എസ്.ഇ.ബി ലിമിറ്റഡ് ഭരണാനുമതി നൽകി. റവന്യൂ വകുപ്പിെൻറ കൈവശമുണ്ടായിരുന്ന ഒരേക്കർ നാലു സെൻറ് സ്ഥലം 82 ലക്ഷം രൂപക്ക് വിലക്ക് വാങ്ങിയാണ് സബ് സ്റ്റേഷൻ നിർമിക്കുന്നത്. സുൽത്താൻ ബത്തേരി ലൈനും സബ് സ്റ്റേഷനും 110 കെ.വി ആയി ഉയർത്തുമ്പോൾ അമ്പലവയൽ സബ് സ്റ്റേഷൻ 110 കെ.വി ആകും. 66 കെ.വി. സബ്സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ അമ്പലവയൽ, മേപ്പാടി, മീനങ്ങാടി, സുൽത്താൻ ബത്തേരി സെക്ഷനുകളുടെ പരിധിയിലുള്ള 40000 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വൈദ്യുതി പരമാവധി തടസ്സം കൂടാതെ ലഭ്യമാക്കുവാനും പ്രദേശത്ത് 20 ശതമാനത്തോളം വോൾട്ടേജ് വർധിപ്പിക്കാനും പ്രസരണ നഷ്ടം ഗണ്യമായി കുറക്കാനും സാധിക്കും. ജില്ലയിൽ പരിഗണനയിലുള്ള വിവിധ ചെറുകിട ജല വൈദ്യുതി പദ്ധതികളിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ പ്രസരണം സുഗമമാക്കാനും അമ്പലവയൽ സബ് സ്റ്റേഷൻ ഭാവിയിൽ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ സൈതലവി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താളൂർ, ജില്ല പഞ്ചായത്ത് അംഗം കുഞ്ഞുമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രാജു, ട്രാൻസിഷൻ ഡയറക്ടർ പി. വിജയകുമാരി, ചീഫ് എൻജിനീയർ ജെയിംസ് എം. ഡേവിഡ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി. പ്രസന്ന, എം.യു. ജോർജ് എന്നിവർ സംസാരിച്ചു. MONWDL19 കെ.എസ്.ഇ.ബിയുടെ അമ്പലവയൽ 66 കെ.വി സബ്സ്റ്റേഷൻ നിർമാണോദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കുന്നു മെഗാ ഷോയും നൃത്തസന്ധ്യയും ഇന്ന് *നൃത്തസന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യം കൽപറ്റ: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിെൻറ 125ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മൾട്ടി മീഡിയ ദൃശ്യാവിഷ്കാരത്തോടു കൂടിയ മെഗാ ഷോയും നൃത്ത സന്ധ്യയും ചൊവ്വാഴ്ച വൈകീട്ട് ആറിന് കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. എഴുപതോളം കലാകാരന്മാരെ അണിനിരത്തി തിരുവനന്തപുരം ഭാരത് ഭവൻ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഉത്തിഷ്ഠത ജാഗ്രത എന്ന ഡോക്യുമെൻററി പ്രദർശനവും നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിെൻറയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിെൻറയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സ്വാമി വിവേകാനന്ദെൻറ ജീവിതവും കേരള ചരിത്രവും എന്ന വിഷയത്തിൽ ക്വിസ് മത്സരവും ഉച്ചക്ക് രണ്ടിന് ലക്കിടി ഓറിയൻറൽ കോളജിൽ വിവേകാനന്ദദർശനവും സമകാലിക ഭാരതവും എന്ന വിഷയത്തിൽ സെമിനാറും നടത്തും. സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിക്കും. സെമിനാറിൽ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് വിഷയം അവതരിപ്പിക്കും. സംശയാസ്പദമായ സാഹചര്യത്തില്‍ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ മാനന്തവാടി: സംശയാസ്പദമായി സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. തലപ്പുഴ അത്തിനിലം കോളനിയില്‍ നിന്നാണ് ഞായറാഴ്ച വൈകുന്നേരം മധ്യവയസ്കനെ തലപ്പുഴ പൊലീസ് ചോദ്യം കസ്റ്റഡിയിലെടുത്തത്. തമിഴും മലയാളവും സംസാരിക്കുന്ന ഇയാള്‍ മാവോവാദി സാന്നിധ്യമുള്ള കോളനികളില്‍ കയറിയിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ചോദ്യം ചെയ്തുവരുന്നത്. തമിഴ്നാടില്‍ നിന്നെത്തിയ ക്യുബ്രാഞ്ച് വിഭാഗവും ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍, മാവോവാദി ബന്ധം സ്ഥിരീകരിക്കുന്ന ഒരു വിവരവും ഇയാളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇയാളില്‍ നിന്നും ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുെണ്ടന്നും അവിടെ നിന്നും വിവരങ്ങള്‍ ലഭിച്ചതിന് ശേഷമെ അടുത്ത നടപടി ഉണ്ടാകൂ എന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.