കാട്ടിക്കുളം: സി.പി.എം മാനന്തവാടി ഏരിയ സമ്മേളനത്തിൽ പുതിയ ഭാരവാഹികളുടെ െതരഞ്ഞെടുപ്പിൽ കടുത്ത മത്സരം. എതിരാളികളെ കീഴ്പ്പെടുത്തി നിലവിലെ സെക്രട്ടറി കെ.എം. വർക്കി വീണ്ടും സെക്രട്ടറിയായി െതരഞ്ഞെടുക്കപ്പട്ടു. കടുത്ത മത്സരത്തിൽ 10 വോട്ടിനാണ് വർക്കി ജയിച്ചത്. എതിരായി മത്സരിച്ച പി. വാസുവിന് ഒമ്പത് വോട്ട് മാത്രം ലഭിച്ചത് ഔേദ്യാഗിക പക്ഷത്തിന് തിരിച്ചടിയായി. പുതുതായി മാനന്തവാടി ലോക്കലിൽനിന്നും ഏരിയ കമ്മിറ്റിയിലെത്തിയ രണ്ടുപേരുടെ പിന്തുണ ലഭിച്ചതിനാലാണ് കെ.എം. വർക്കിക്ക് സെക്രട്ടറി സ്ഥാനം നിലനിർത്താനായത്. നിലവിലെ നേതൃത്വം അവതരിപ്പിച്ച പാനലിനെതിരെ എൻ.ജെ. ഷജിത്ത്, മനോജ് പട്ടേട്ട്, ലാൽ വിനേഷ്, പി.ആർ. ഷിബു എന്നിവർ സി.ഐ.ടി.യു വിഭാഗത്തിൽനിന്നും മത്സരിച്ചെങ്കിലും മുൻ ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ എൻ.ജെ. ഷജിത്തിന് മാത്രമാണ് വിജയിക്കാനായത്. 84 വോട്ടാണ് ഷജിത്ത് നേടിയത്. നിലവിലെ ഏരിയ കമ്മിറ്റിയംഗം എൻ.എം. ആൻറണി 82 വോട്ട് ലഭിച്ചതോടെ കമ്മിറ്റിയിൽനിന്ന് പുറത്താവുകയും ചെയ്തു. ഏരിയ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിൽ ഒ.ആർ. കേളു എം.എൽ.എ ഏറ്റവും കൂടുതൽ വോട്ടുനേടി. 146 പ്രതിനിധികളിൽ 145 പേരും കേളുവിന് വോട്ട് രേഖപ്പെടുത്തി. മറ്റുള്ളവർക്ക് കിട്ടിയ വോട്ടിങ് നില: കെ.എം. വർക്കി-94, പി.ടി. ബിജു-132, പി.വി. ബാലകൃഷ്ണൻ -141, എം. രജീഷ് -140, വി.ജെ. ടോമി -122, വി.കെ. സുലോചന -92, എം.സി. ചന്ദ്രൻ -141, എം. മുരളി മാസ്റ്റർ -137, ബാബു ഷജിൽ കുമാർ -134, കെ.ടി. ഗോപിനാഥൻ -132, കെ.എം. ഫ്രാൻസിസ് -142, മുഹമ്മദ് ആസിഫ് -134, നിർമല വിജയൻ -135, ലാൽ വിനേഷ് -79, മനോജ് പട്ടേട്ട് -69, പി.ആർ. ഷിബു -54, സണ്ണി ജോർജ് -137, ടി.കെ. പുഷ്പൻ -144, സി.കെ. ശങ്കരൻ -142, പി. വാസു -111. കെ.എം. ഫ്രാൻസിസ്, നിർമല വിജയൻ എന്നിവരാണ് പുതിയതായി ഏരിയ കമ്മിറ്റിയിൽ എത്തിയത്. പി.ടി. സുരേഷ്, ടി.കെ. അയ്യപ്പൻ എന്നിവർ ഔദ്യോഗിക പക്ഷത്തുനിന്ന് മത്സര രംഗത്ത് വന്നെങ്കിലും പിന്മാറുകയായിരുന്നു. നിലവിലെ കമ്മിറ്റിയിൽനിന്ന് ബെന്നി ആൻറണിയെ ഒഴിവാക്കുകയും ചെയ്തു. 19 അംഗ പാനലാണ് നിലവിലെ ഏരിയ കമ്മിറ്റി അവതരിപ്പിച്ചത്. എന്നാൽ, ഇതിനുപുറമെ നാലുപേർ മത്സര രംഗത്ത് എത്തുകയും ചെയ്തു. തിരുനെല്ലിയിൽനിന്നുള്ള ലാൽ വിനേഷ്, ഷിബു, മാനന്തവാടിയിലെ മനോജ് പട്ടേട്ട്, വാളാടുനിന്നുള്ള എൻ.ജെ. ഷജിത്ത് എന്നിവരായിരുന്നു മത്സരിച്ചത്. ഇതോടെ വോട്ടെടുപ്പ് വേണ്ടിവന്നു. വോട്ടെടുപ്പിൽ പാനലിന് പുറത്തുനിന്ന് മത്സരിച്ച മുൻ ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറിയും നിലവിൽ തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ.ജെ. ഷജിത്ത് വിജയിക്കുകയും ചെയ്തു. നിലവിൽ ഏരിയ കമ്മിറ്റിയംഗമായ എൻ.എം. ആൻറണി പരാജയപ്പെടുകയും ചെയ്തു. * അഴിമതി ആരോപണം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയയാൾ ഏരിയ കമ്മിറ്റിയിൽ; ആരോപണം ഉയർത്തിയയാൾ ബ്രാഞ്ചിലേക്കും മാനന്തവാടി: -സി.പി.എം സമ്മേളനങ്ങൾ പുരോഗമിക്കവെ വെട്ടിനിരത്തലും ഉയർത്തെഴുന്നേൽക്കലിനുമെല്ലാം സാക്ഷിയാകേണ്ട അവസ്ഥയാണ് പ്രവർത്തകർക്ക്. മാനന്തവാടി ഏരിയ സമ്മേളനത്തിലാണ് രസകരമായ സംഭവം നടന്നത്. വാളാട് ചെക്ക്ഡാം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരിൽ കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കൂടിയായ എൻ.ജെ. ഷജിത്തിനെ ലോക്കലിൽനിന്നും കാട്ടിമൂല ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗവും ഏരിയ കമ്മിറ്റിയംഗം കൂടിയായ എൻ.എം. ആൻറണി മുൻകൈ എടുത്താണ് ഷജിത്തിനെതിരെ നടപടി എടുപ്പിച്ചത്. എന്നാൽ, ഷജിത്ത് ഏരിയ സമ്മേള ന പ്രതിനിധിയായി െതരഞ്ഞെടുക്കപ്പെട്ടു. ഏരിയ സമ്മേളനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് എൻ.എം. ആൻറണിക്കെതിരെ ആരോപണമുയർന്നത്. ഇയാൾ പ്രസിഡൻറായ മോട്ടോർ തൊഴിലാളി സൊസൈറ്റി അനധികൃതമായി കുറി നടത്തുകയും കുറിയിൽ അംഗമായവർക്ക് പണം നൽകിയില്ലെന്ന ആരോപണവുമാണ് പുറത്തുവന്നത്. ഈ വിഷയം ഏരിയ സമ്മേളനത്തിൽ സജീവമായ ചർച്ചക്കിടയാക്കിയതോടെയാണ് വോട്ടെടുപ്പിൽ ആൻറണിക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ഇയാൾ വെട്ടിനിരത്തിയയാൾ ഇയാളുടെ സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തത്. ഈ സംഭവം സി.പി.എമ്മിൽ വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ----------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.