ജില്ല ഉൗർജോത്സവം വിജയികൾ

കോഴിക്കോട്: എനർജി മാനേജ്മ​െൻറ് സ​െൻറർ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന സ്മാർട്ട് എനർജി പ്രോഗ്രാമി​െൻറ ജില്ലതല ഉൗർജോത്സവത്തിൽ വിജയികളായ 10 വിദ്യാർഥികൾ ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള വിദ്യാർഥി ഉൗർജ കോൺഗ്രസിൽ പെങ്കടുക്കും. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ഉപന്യാസരചന മത്സരത്തിൽ മാത്തറ സി.െഎ.ആർ ഹൈസ്കൂളിലെ പി. അയിഷ നജ, കാർട്ടൂൺ രചന മത്സരത്തിൽ ജെ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ നേഹ സിജു, ചിത്രരചന മത്സരത്തിൽ പ്രോവിഡൻസ് ഗേൾസ് എച്ച്.എസിലെ എസ്. ദേവ എന്നിവരും ക്വിസ് മത്സരത്തിൽ മേമുണ്ട എച്ച്.എസ്.എസിലെ ജെ.ജെ. ചാരുദത്ത്, ബി.എസ്. ഷംന എന്നിവരടങ്ങിയ ടീമും യു.പി വിഭാഗത്തിൽനിന്ന് ഉപന്യാസരചന മത്സരത്തിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയം-രണ്ടിെല നന്ദിത ബിജു, കാർട്ടൂൺ രചന മത്സരത്തിൽ പ്രോവിഡൻസ് ഗേൾസ് സ്കൂളിലെ ടി.പി. അനഘ, ചിത്രരചന മത്സരത്തിൽ പ്രോവിഡൻസിലെ വേദ് എസ്. പുറക്കാട്ട് എന്നിവരും ക്വിസ് മത്സരത്തിൽ കേന്ദ്രീയ വിദ്യാലയം-രണ്ടിലെ ജോഹൻ ഷിബു, അജയ് എസ്. പുളിക്കൽ എന്നിവരടങ്ങിയ ടീമും സംസ്ഥാന വിദ്യാർഥി ഉൗർജ കോൺഗ്രസിൽ പെങ്കടുക്കാൻ അർഹത നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.