ഗൃഹലൈബ്രറി ഉദ്​ഘാടനവും ഭിന്നശേഷി കുട്ടികളുടെ കലോത്സവവും ഏഴിന്

കോഴിക്കോട്: എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ 360 ലൈബ്രറികളുടെ ഉദ്ഘാടനം ഇൗമാസം ഏഴിന് രാവിലെ 10ന് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി കുട്ടികളുടെ കിടപ്പുമുറിയിൽ 100 പുസ്തകങ്ങളെങ്കിലുമുള്ള ലൈബ്രറി ഒരുക്കുന്ന പദ്ധതിയാണിത്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ടാബ്ലെറ്റ്, ടി.വി തുടങ്ങിയ ഉപകരണങ്ങളും നൽകും. ഉദ്ഘാടനത്തിനുശേഷം ഭിന്നശേഷി കുട്ടികളുടെ ജില്ല കലോത്സവം നടക്കും. ഭിന്നശേഷി വാരാചരണത്തി​െൻറ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട് ആർട്ട് ഗാലറിയിൽ ഭിന്നശേഷി കുട്ടികളുടെ ചിത്രപ്രദർശനം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 10 മുതൽ നടക്കാവ് പൊറ്റങ്ങാടി രാഘവൻ റോഡിലെ വി സ്മൈൽ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ വൊക്കേഷനൽ സ​െൻററിൽ ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പും ശിൽപശാലയും നടക്കും. എം. ജയകൃഷ്ണൻ, എ.കെ. അബ്ദുൽ ഹക്കീം, ഡോ. കെ.എസ്. വാസുദേവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.