ഇത്തവണയും കശ്മീരി സാന്നിധ്യം

പേരാമ്പ്ര: ജില്ലയിലെ കൗമാരകലാമേളയിൽ മാറ്റുരക്കാൻ ഇത്തവണയും കശ്മീരി വിദ്യാർഥികളെത്തി. ഉർദു പ്രസംഗം, ഉപന്യാസം-കഥ--കവിത രചന, ഹിന്ദി പദ്യംചൊല്ലൽ എന്നിവയിൽ മത്സരിക്കാനാണ് ഇവർ പേരാമ്പ്രയിലെത്തിയത്. കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറിയിലും ഹൈസ്കൂളിലും പഠിക്കുന്ന 15ഓളം വിദ്യാർഥികൾ ജില്ല കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച നടന്ന മത്സരങ്ങളിൽ പങ്കെടുത്തത് മഹ്മൂദ് അഹമ്മദ്, സജ്ജാദ് അഹമ്മദ്, അസ്ഹർ മുഹമ്മദ്, വസിം അഹമ്മദ്, രഹാൻ ഖാൻ എന്നിവരാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മഹ്മൂദ് രണ്ടു വർഷമായി ഉർദു പ്രസംഗത്തിൽ സംസ്ഥാന കലോത്സവ ജേതാവാണ്. ജമ്മുവിലെ പൂഞ്ച് ജില്ലക്കാരാണ് ഈ വിദ്യാർഥികൾ. സ്കൂൾ അധ്യാപകൻ കെ.വി. ജ്യോതിഷി​െൻറ നേതൃത്വത്തിലാണ് വിദ്യാർഥികൾ മേളക്കെത്തിയത്. മീഡിയ സ​െൻറർ തുറന്നു പേരാമ്പ്ര: ജില്ല സ്കൂൾ കലോത്സവത്തി​െൻറ മീഡിയ സ​െൻറർ വി.എച്ച്.എസ്.ഇ അഡീഷനൽ ഡയറക്ടർ ശൽവമണി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ബ്ലോക്കിലാണ് മീഡിയ സ​െൻറർ പ്രവർത്തിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ എസ്.വി. ശ്രീജൻ, പബ്ലിസിറ്റി കൺവീനർ കെ.പി. സുധീർബാബു, ഹെഡ്മാസ്റ്റർ ബി. രമേശ്ബാബു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.