അറബിയുടെ സഹായം മോഹിച്ചു; ​ൈകയിലുള്ള രണ്ടര പവനും പോയി

മെഡിക്കൽ കോളജിൽ സഹായവാഗ്ദാനം നൽകി വയോധികയുടെ സ്വർണമാല തട്ടിയെടുത്തു കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ 72കാരിയോട് ചികിത്സക്ക് സാമ്പത്തിക സഹായം ഏർപ്പാടാക്കിത്തരാമെന്നു പറഞ്ഞ് സ്വർണമാല തട്ടിയെടുത്തതായി പരാതി. സൂപ്പർസ്പെഷാലിറ്റിയിൽ ഗ്യാസ്ട്രോ എൻററോളജി വിഭാഗത്തിൽ പരിശോധനക്കെത്തിയ നന്മണ്ട തേവലംകുണ്ടുങ്ങൽ ബാലകൃഷ്ണ​െൻറ ഭാര്യ അംബുജാക്ഷിയുടെ (73) രണ്ടര പവൻ മാലയാണ് അപരിചിതനായ യുവാവ് തട്ടിയെടുത്തത്. രാവിലെ 11നാണ് സംഭവം. ദീർഘകാലമായി കാലിന് അസുഖമുള്ളയാളാണ് അംബുജാക്ഷി. പരിശോധന കഴിഞ്ഞ് ഭർത്താവിനൊപ്പം നിൽക്കുകയായിരുന്ന ഇവരുടെ സമീപത്തേക്ക് അപരിചിതനായ യുവാവ് വരുകയും ചികിത്സക്ക് സഹായം ആവശ്യമാണെങ്കിൽ ത​െൻറ പരിചയത്തിലുള്ള അറബിയോട് പറഞ്ഞ് പണം വാങ്ങിത്തരാമെന്ന് ഉറപ്പു നൽകുകയുമായിരുന്നു. ഇതിനിടയിൽ ത​െൻറ ഭർത്താവിെന മറ്റൊരിടത്തേക്ക് സൂത്രത്തിൽ മാറ്റിയെന്നും, പിന്നീട് തന്നെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ഇവർ പറഞ്ഞു. പിന്നീട് സ്വർണമാല കണ്ടാൽ അറബി സഹായം തരില്ലെന്നും ഊരി പഴ്സിൽ വെച്ചോ എന്നും പറഞ്ഞ് കഴുത്തിൽ കിടന്ന മാല അംബുജാക്ഷിയുടെ കൈയിലുള്ള പഴ്സിൽ വെപ്പിക്കുകയുമായിരുന്നു. മാല ഊരിവെച്ചതോടെ ഇയാൾ പഴ്സ് തന്ത്രപരമായി കൈക്കലാക്കി മുങ്ങി. ചതിക്കപ്പെെട്ടന്ന് അറിഞ്ഞതോടെ ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആളുകൾ ഓടിക്കൂടുകയും ചെയ്തു. എന്നാൽ, തട്ടിപ്പുകാരൻ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പിന്നീട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ സമീപിച്ചെങ്കിലും പരാതി നൽകിയിട്ടില്ല. രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയിൽനിന്ന് മന്ത്രവാദ ചികിത്സയുടെ പേരിൽ 2000 രൂപ തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.