പി.വി. അൻവറി​െൻറ പാർക്ക്​: ഡി.സി.സിയ​ുടെ കലക്​ടറേറ്റ്​ മാർച്ചും ദിനരാത്ര സമരവും 20ന്​

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ പാർക്കുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ ഡി.സി.സിയുടെ സമരം ഡിസംബർ 20ന് ആരംഭിക്കുമെന്ന് പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാറി​െൻറ വിവിധ ഏജൻസികൾ പാർക്കിന് നൽകിയ ലൈസൻസുകൾ പുനഃപരിശോധിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് 20ന് രാവിലെ 10ന് കലക്ടറേറ്റ് മാർച്ചും തുടർന്ന്, കലക്ടറേറ്റ് പടിക്കൽ 24 മണിക്കൂർ ദിനരാത്ര സമരവും നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 2017 ഒക്ടോബർ 11ന് ബേപ്പൂർ കടലിൽ കപ്പലിടിച്ച് തകർന്ന ബോട്ടിൽനിന്ന് കാണാതായ മൂന്നുപേരെക്കുറിച്ച് ഇതുവരെ ഒരുവിവരവുമില്ല. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. സർക്കാർ പ്രശ്നത്തിലിടപെടാതെ ഒഴിഞ്ഞുനിൽക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ പലയിടത്തും കടൽഭിത്തി നിർമാണം പാതിവഴിയിലാണ്. ഇവ ഉടൻ പൂർത്തീകരിച്ച് തീരമേഖലയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം. ശാന്തി നഗർ കോളനിക്കാർക്ക് സർക്കാർ വീടുവെച്ചുെകാടുത്തെങ്കിലും വീട്ടുനമ്പറോ ഭൂമിക്ക് പട്ടയമോ നൽകിയിട്ടില്ല. ഡി.സി.സി ഭാരവാഹികളായ നിേജഷ് അരവിന്ദ്, ചോലക്കൽ രാജേന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.