പൈപ്പ് ബോംബുകൾ കണ്ടെത്തി, ബോംബല്ലെന്നറിഞ്ഞതോടെ ആശ്വാസം

തിരുവള്ളൂർ: ആൾപ്പാർപ്പില്ലാത്ത പറമ്പിൽനിന്ന് പൈപ്പ് ബോംബുകൾ കണ്ടെത്തിയത് പരിഭ്രാന്തി പടർത്തി. ഒടുവിൽ കണ്ടെത്തിയത് ബോംബല്ലെന്ന് തിരിച്ചറിഞ്ഞതോടെ ആശ്വാസത്തിലായി പൊലീസും നാട്ടുകാരും. തോടന്നൂർ- തിരുവള്ളൂർ റോഡിൽ വെണ്ണാലപ്പുതിയോട്ടിൽ പറമ്പിൽ നിന്നാണ് ബക്കറ്റിലെ മണലിൽ കുഴിച്ചിട്ട നിലയിൽ നാല് ബോംബുകൾ കണ്ടെത്തിയത്. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ് തിങ്കളാഴ്ച ഉച്ചയോടെ ബോംബുകൾ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ബോംബുകൾ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ വ്യാജനാണെന്ന് തെളിഞ്ഞത്. പൈപ്പുകളിൽ മണൽ നിറച്ച നിലയിലായിരുന്നു. സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാൽ, ബോംബ് നിർമാണത്തി​െൻറ പ്രാരംഭ നടപടികളാണിതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാസം തോടന്നൂർ ടൗണിലെ ലീഗ് ഓഫിസ് ആക്രമികൾ തീവെച്ച് നശിപ്പിച്ചിരുന്നു. വീണ്ടും സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായാണ് ബോംബ് നിർമാണത്തെ നാട്ടുകാരും പൊലീസും കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.